Thursday, March 19, 2026 Last Updated 1 Min 29 Sec ago English Edition
Todays E paper
Ads by Google
Saturday 19 Jul 2025 01.54 PM

നാട്ടിലെത്തിയിട്ട് 3 ദിവസം, നിയന്ത്രണം തെറ്റിയ ബൈക്ക് വൈദ്യുത പോസ്റ്റിൽ ഇടിച്ച് ഹരിപ്പാട് യുവാവിന് ദാരുണാന്ത്യം

accident

ഹരിപ്പാട് : നിയന്ത്രണം തെറ്റിയ ബൈക്ക് വൈദ്യുത പോസ്റ്റിൽ ഇടിച്ച് യുവാവ് മരിച്ചു. രണ്ടുപേർക്ക് പരിക്കേറ്റു. കാർത്തികപ്പള്ളി വെട്ടുവേനി പള്ളിയ്ക്കൽ ഗോപിയുടെ മകൻ കാളിദാസൻ (20) ആണ് മരിച്ചത്. കെ വി ജെട്ടി കാട്ടിൽമാർക്കറ്റ് പുത്തൻ കരിയിൽ ക്ഷേത്രത്തിന് സമീപം ഇന്നലെ വൈകിട്ട് 3. 30 ന് ആയിരുന്നു അപകടം.

കൂടെയുണ്ടായിരുന്ന താമല്ലാക്കൽ ഹുസ്ന മൻസിൽ ഹാജ ഹസ്സൻ (20), എറണാകുളം സ്വദേശി ആകാശ് എന്നിവർക്ക് പരിക്കേറ്റു. ദുബായിൽ ജോലിക്ക് പോയിരുന്ന കാളിദാസൻ ശാരീരിക അസ്വസ്ഥതകളെ തുടർന്ന് മൂന്ന് ദിവസം മുൻപാണ് നാട്ടിലെത്തിയത്. മാതാവ് ശ്രീകല സൗദിയിൽ നഴ്സാണ്. മൃതദേഹം ഹരിപ്പാട് താലൂക്ക് ആശുപത്രി മോർച്ചറിയിൽ.

Ads by Google
Ads by Google
LATEST NEWS
TRENDING NOW