Thursday, March 19, 2026 Last Updated 1 Min 32 Sec ago English Edition
Todays E paper
Ads by Google
Saturday 19 Jul 2025 11.35 AM

മഴ കനത്തു, ഹിമാചലിൽ 110 പേർ മരിച്ചു, 35 പേരെ കാണാതായി

rain

ഡല്‍ഹി: ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മഴക്കെടുതിയില്‍ മരണ സംഖ്യ ഉയരുന്നു. ഹിമാചൽ പ്രദേശിൽ മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 110 ആയി. 35 പേരെ മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലും കാണാതായി. 1,220 കോടി രൂപയുടെ നാശനഷ്ടം സംസ്ഥാനത്തു ഉണ്ടായതയാണ് സർക്കാർ കണക്കുകൾ. 250 ത്തിലധികം റോഡുകൾ ഇപ്പോഴും അടച്ചിട്ടിരിക്കുകയാണ്.

കനത്ത മഴയെ തുടർന്ന് സംസ്ഥാനത്ത് ഇന്ന് ഹിമാചൽ പ്രദേശിൽ ഓറഞ്ച് അലേർട്ടാണ്. രാജസ്ഥാനിലും ശക്തമായ മഴ തുടരുകയാണ്. 5 ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. മധ്യ പ്രദേശ്, ഉത്തരഖണ്ഡ്, ഉത്തർ പ്രദേശ് ജാർഖണ്ഡ്, ഒഡിഷ എന്നിവിടങ്ങളിലും മഴക്കെടുതി രൂക്ഷമാണ്. ദില്ലിയിൽ യെല്ലോ അലേർട്ട് തുടരുകയാണ്. അടുത്ത 4 ദിവസം കൂടി വടക്കൻ സംസ്ഥാനങ്ങളിൽ ശക്തമായ മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

കേരളത്തിലും ഇന്ന് കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. വടക്കന്‍ കേരളത്തില്‍ ഇന്ന് അതിതീവ്ര മഴ പെയ്യും. അഞ്ച് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് റെഡ് അലര്‍ട്ടുള്ളത്. അടുത്ത 24 മണിക്കൂറിൽ 204.4 മില്ലി മീറ്ററിൽ കൂടുതൽ മഴ ലഭിക്കുമെന്നാണ് മുന്നറിയിപ്പ്. നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് നിലവിലുള്ളത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW