Sunday, March 15, 2026 Last Updated 0 Min 32 Sec ago English Edition
Todays E paper
Ads by Google
Friday 18 Jul 2025 05.06 PM

‘യാത്രകള്‍ തുടരും...’; ബിഎംഡബ്ല്യു ഹാച്ച്‌ബാക്ക് മോഡല്‍ ഫൈവ് സീരീസ് പങ്കുവച്ച് ഗിന്നസ് പക്രു; താരത്തിന്റെ വാഹനശേഖരത്തില്‍ പുതിയ അതിഥി

uploads/news/2025/07/791791/Untitled-6.jpg
Guiness Pakru purchased BMW (Image Source: Facebook)

മലയാളികള്‍ക്ക് ഏറെയിഷ്ടമുള്ള താരങ്ങളില്‍ ഒരാളാണ് ഗിന്നസ് പക്രു. മിമിക്രി വേദികളിലൂടെ തുടങ്ങി പിന്നീട് ബിഗ് സ്ക്രീനിലെത്തി തന്റെ അഭിനയമികവു കൊണ്ട് കൈയടി നേടിയ താരമാണ് ഗിന്നസ് പക്രു എന്ന അജയ് കുമാർ. തന്റെ പരിമിതികളെ അവസരങ്ങളാക്കി മാറ്റി നടൻ, സംവിധായകൻ തുടങ്ങിയ മേഖലകളില്‍ ശ്രദ്ധിക്കപ്പെട്ട വ്യക്തിത്വമാണ് പക്രു. മലയാളികള്‍ക്ക് ഗിന്നസ് പക്രുവിനെ പ്രത്യേകമായി പരിചയപ്പെടുത്തേണ്ട ആവശ്യമില്ല.
സോഷ്യല്‍ മീഡിയയിലും സജീവമാണ് താരം. എല്ലാ വിശേഷങ്ങളും ചിത്രങ്ങളും അതിലൂടെ പങ്കിടാറുണ്ട് ഗിന്നസ് പക്രു. താൻ ആദ്യമായി സഞ്ചരിച്ച വാഹനവും തനിക്ക് ഒരുകാലത്ത് ഏറ്റവും ഇഷ്ടമുണ്ടായിരുന്ന വാഹനങ്ങളെ കുറിച്ചുമെല്ലാം താരം പങ്കുവച്ചിട്ടുണ്ട്.
ഇപ്പോഴിതാ തനിക്കൊപ്പം യാത്ര ചെയ്യാന്‍ ഒരു ആഡംബര വാഹനം സ്വന്തമാക്കിയിരിക്കുകയാണ് ഗിന്നസ് പക്രു. സോഷ്യല്‍ മീഡിയയിലൂടെ താരം പങ്കിട്ടിരിക്കുന്ന വീഡിയോയില്‍ ബിഎംഡബ്ലു ഷോറൂമില്‍ നിന്ന് വാങ്ങുന്നതും ഭാര്യയും മക്കളും ആ സന്തോഷം പങ്കിടുന്നതും കാണാം. ‘‘തുടരും... യാത്രകൾ...’’ എന്ന ക്യാപ്ഷനൊപ്പമാണ് ഗിന്നസ് പക്രു ഈ വീഡിയോ പങ്കിട്ടിരിക്കുന്നത്.

താരത്തിന്റെ വാഹന ശേഖരത്തിലേക്ക് എത്തിയിരിക്കുന്നത് ജർമൻ ആഡംബര വാഹന നിർമാതാക്കളായ ബിഎംഡബ്ല്യുവിന്റെ ഏറ്റവും പോപ്പുലർ ഹാച്ച്‌ബാക്ക് മോഡലായ ഫൈവ് സീരീസാണ്. ആലുവയിലെ മുൻനിര പ്രീ ഓണ്‍ഡ് കാർ വിതരണക്കാരായ ലെക്സ് മോട്ടോയില്‍ നിന്നാണ് അജയ് കുമാർ തന്റെ പുതിയ വാഹനം സ്വന്തമാക്കിയിരിക്കുന്നത്. ബിഎംഡബ്ല്യുവിന്റെ 2021 മോഡല്‍ ഫൈവ് സീരീസ് സെഡാനാണ് ഗിന്നസ് പക്രു സ്വന്തമാക്കിയത്.

Ads by Google
Friday 18 Jul 2025 05.06 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW