Saturday, March 14, 2026 Last Updated 42 Min 30 Sec ago English Edition
Todays E paper
Ads by Google
Friday 18 Jul 2025 02.51 PM

കോഫി ബ്രൗണ്‍ ബോഡികോണ്‍ സീവ്ലെസ്സ് മിഡി ഡ്രസ്സില്‍ എലഗന്റ് ലുക്കില്‍ പ്രിയാമണി; ഹോട്ട് ലുക്കിലുള്ള പില്ലുമണിയുടെ ചിത്രങ്ങള്‍ ട്രെന്‍ഡിംഗ്

മലയാളത്തിലും തെന്നിന്ത്യയിലെ മിക്ക ഭാഷകളിലും ബോളിവുഡിലുമടക്കം തിളങ്ങി നില്‍ക്കുന്ന താരമാണ് പ്രിയാമണി. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഇപ്പോഴിതാ ഹോട്ട് ലുക്കിലുള്ള കോഫി ബ്രൗണ്‍ മിഡി ഡ്രസ്സില്‍ തിളങ്ങുന്ന ചിത്രങ്ങള്‍ പങ്കിട്ടിരിക്കുകയാണ്.
Priyamani
Priyamani (Image Source: Instagram)

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിമാരില്‍ ഒരാളാണ് പ്രിയാമണി. തെലുങ്ക് സിനിമയിലൂടെ കരിയര്‍ ആരംഭിച്ച താരം മലയാളത്തില്‍ നിരവധി മികച്ച സിനിമകളുടെ ഭാഗമായി. ഒട്ടും ഹേറ്റേഴ്സില്ലാത്ത ചുരുക്കം ചില താരങ്ങളില്‍ ഒരാളാണ് പ്രിയാമണി. ഡാൻസ് റിയാലിറ്റി ഷോയുടെ വിധികർത്താവായ പ്രിയാമണി ടെലിവിഷൻ രംഗത്തും ഇപ്പോൾ നിറസാന്നിധ്യമാണ്. കന്നഡ, തമിഴിലുമടക്കം തെന്നിന്ത്യയില്‍ താരം തിളങ്ങിയിട്ടുണ്ട്. ബോളിവുഡിലും ഒട്ടേറെ ചിത്രങ്ങള്‍ ചെയ്ത താരം ദേശീയശ്രദ്ധ നേടിയിട്ടുണ്ട്. പരുത്തിവീരൻ എന്ന സിനിമയിലൂടെ ദേശീയ അവാർഡും പ്രിയാമണി സ്വന്തമാക്കി.
സോഷ്യല്‍ മീഡിയയില്‍ നിറസാന്നിധ്യമാണ് പ്രിയാമണി. തന്റെ വിശേഷങ്ങളും ഫോട്ടോഷൂട്ടുകളുമടക്കം എല്ലാം പ്രിയാമണി സോഷ്യല്‍ മീഡിയയിലൂടെ പങ്കിടാറുണ്ട്. താരം പങ്കിടുന്ന ചിത്രങ്ങളെല്ലാം ട്രെന്‍ഡിംഗായി മാറാറുമുണ്ട്.
ഇപ്പോഴിതാ പ്രിയാമണി പങ്കിട്ട ഏറ്റവും പുതിയ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത്. കോഫി ബ്രൗണ്‍ മിഡി ഡ്രസ്സിലുള്ള ചിത്രങ്ങളാണ് താരം പങ്കുവച്ചിരിക്കുന്നത്. ‘‘എന്റെ കോഫി കുടിക്കുന്നില്ല, മറിച്ച് ധരിക്കുകയാണ്...’’ എന്ന ക്യാപ്ഷന്‍ നല്‍കിയാണ് കോഫി ബ്രൗണ്‍ ഔട്ട്ഫിറ്റിലുള്ള ചിത്രങ്ങളാണ് താരം പങ്കുവച്ചിരിക്കുന്നത്. നിയോണ്‍ ഡിസൈനേഴ്സിന്റെ എര്‍ത്ത്ബൗണ്ട് മിഡി ഡ്രസ്സിലാണ് താരം തിളങ്ങുന്നത്. എലഗന്റ് ലുക്കിലുള്ള താരത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗാകുകയാണ്.

കുഞ്ചാക്കോ ബോബനൊപ്പമുള്ള ‘ഓഫീസർ ഓൺ ഡ്യൂട്ടി’യാണ് പ്രിയാമണിയുടേതായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. പ്രിയാമണി വീണ്ടും വെബ് സീരീസ് ഫോർമാറ്റിലേക്ക് കടന്ന് കൈയടി നേടുകയാണ്. പ്രശാന്ത് ഭാഗിയ സംവിധാനം ചെയ്ത രാജ് & ഡികെയുടെ നിരൂപക പ്രശംസ നേടിയ സ്പൈ-ആക്ഷൻ ത്രില്ലർ ഫാമിലി മാൻ ആൻഡ് ഹിസ് സ്റ്റോറിയിലെ അഭിനയത്തിന് ശേഷമാണ് പ്രിയാമണി അടുത്തതായി ഗുഡ് വൈഫിൽ അഭിനയിക്കുന്നത്.
ജിയോ ഹോട്ട്സ്റ്റാറിൽ സംപ്രേഷണം ചെയ്യുന്ന വരാനിരിക്കുന്ന പരമ്പര പ്രശസ്ത നടിയും സംവിധായകനുമായ രേവതിയാണ് സംവിധാനം ചെയ്യുന്നത്. അമേരിക്കൻ നിയമ-രാഷ്ട്രീയ നാടകമായ ദി ഗുഡ് വൈഫിന്റെ ഔദ്യോഗിക പതിപ്പായ ഈ പരമ്പര രേവതിയുടെ വെബ് സീരീസ് ഫോർമാറ്റിലേക്കുള്ള ചുവടുവെപ്പായിരിക്കും. പ്രിയാമണിയെ കൂടാതെ, ആരി അരുജുനൻ, സമ്പത്ത് രാജ് എന്നിവരും ഈ പരമ്പരയിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. കൂടുതൽ അഭിനേതാക്കളുടെ വിശദാംശങ്ങളും റിലീസ് തീയതിയും നിർമ്മാതാക്കൾ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

Ads by Google
Ads by Google
LATEST NEWS
TRENDING NOW