Tuesday, March 17, 2026 Last Updated 0 Min 0 Sec ago English Edition
Todays E paper
Ads by Google
Friday 18 Jul 2025 03.04 PM

' ദാദറില്‍ ഓട്ടോസ്റ്റാന്‍ഡ് ഇല്ല, നിങ്ങള്‍ പറയുന്നത് സിനിമാക്കഥ പോലുളള നുണക്കഥ' ; വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി നടി ലാലി

was, after
photo-www.facebook.com/laly.positive/photos

ദാദര്‍ റെയില്‍വേ സ്റ്റേഷനില്‍ തനിക്കും മകള്‍ അനാര്‍ക്കലി മരിക്കാറിനും നേരിടേണ്ടി വന്ന ദുരനുഭവം പങ്കുവെച്ച് നടി ലാലി സോഷ്യല്‍ മീഡിയയില്‍ കുറിപ്പ് പങ്കുവെച്ചതിനെ തുടര്‍ന്ന് കടുത്ത വിമര്‍ശനങ്ങളാണ് നേരിടുന്നത്. എന്നാല്‍ താന്‍ പങ്കുവെച്ചത് തനിക്ക് നേരിടേണ്ടിവന്ന ദുരനുഭവം മാത്രമാണെന്നും, അതിലൂടെ മറ്റുളളവര്‍ക്ക് ജാഗ്രതയെക്കുറിച്ചുളള ബോധവത്കരണം ലക്ഷ്യമാക്കിയതാണെന്നും നടി മറുപടി നല്‍കി.

അനാര്‍ക്കലി മരിക്കാറും ലക്ഷ്മിയും ഒപ്പം മുംബൈയിലെത്തിയ ലാലി, ദാദര്‍ റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങിയ ശേഷം ഓട്ടോസ്റ്റാന്‍ഡില്‍ എത്തിയപ്പോഴാണ് കബളിപ്പിക്കപ്പെട്ടത്. ഇവര്‍ നേരിട്ടത് കണ്‍കെട്ട് വിദ്യപോലുള്ള തട്ടിപ്പായിരുന്നുവെന്ന് ലാലി പറയുന്നു. ഈ സംഭവത്തെക്കുറിച്ചുള്ള കുറിപ്പാണ് ലാലി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്.'ഞങ്ങള്‍ക്ക് ആദ്യം സംഭവത്തിന്റെ യാഥാര്‍ത്ഥ്യം മനസ്സിലാക്കാന്‍ പോലും കുറച്ച് സമയം പിടിച്ചു. അത് വല്ലാത്തൊരു അനുഭവമായിരുന്നു,' എന്നാണ് ലാലി തന്റെ പോസ്റ്റില്‍ വ്യക്തമാക്കിയിരുന്നത്.

എന്നാല്‍, ലാലിയുടെ ഈ തുറന്നുപറച്ചിലിനോട് നിരവധി ആളുകള്‍ സംശയം ഉയര്‍ത്തുകയും വിമര്‍ശനം നടത്തുകയും ചെയ്തു. ''ദാദറില്‍ ഓട്ടോസ്റ്റാന്‍ഡ് ഇല്ല'', ''നിങ്ങള്‍ പറയുന്നത് സിനിമാക്കഥ പോലുള്ള നുണക്കഥ പോലെയാണ്'', ''കാവിച്ചരടുള്ളവനെ കൂട്ടിച്ചൊല്ലിയിരുന്നെങ്കില്‍ കഥ കംപ്ലീറ്റ് ആയേനെ'' തുടങ്ങിയ കമന്റുകളാണ് പോസ്റ്റിന് കീഴില്‍ വന്നത്.

ലാലിയുടെ മറുപടി;

ഞാനൊരു അനുഭവം പങ്കിടുന്നത് എന്നോട് പാവം തോന്നി എനിക്ക് നഷ്ടപ്പെട്ട രൂപ മഹാരാഷ്ട്ര സര്‍ക്കാര്‍ മുന്‍കൈയെടുത്ത് തിരിച്ചു തരും എന്ന് ഓര്‍ത്തിട്ട് ഒന്നുമല്ല ഞങ്ങള്‍ക്ക് പറ്റിയ പോലുള്ള കബളിപ്പിക്കല്‍ മറ്റുള്ളവര്‍ക്ക് ഉണ്ടാകാതിരിക്കാനുള്ള കരുതല്‍ ആയിരുന്നു അത് .

അതുകൊണ്ടുതന്നെ അത് യാത്രയെ ഇഷ്ടപ്പെടുന്ന കേരളീയര്‍ ഏറ്റെടുക്കണമെന്നും ഞാന്‍ വിചാരിച്ചിരുന്നു. പിന്നീട് ഗൂഗിള്‍ ചെയ്യുമ്പോഴാണ് എന്റേത് മാതിരിയുള്ള നിരവധി സംഭവങ്ങള്‍ റെയില്‍വേ സ്റ്റേഷനില്‍ വച്ച് നടന്നിട്ടുണ്ട് എന്ന് അറിയുന്നത്.
അന്നക്കിളി പറഞ്ഞത് ഒരു 1200 രൂപ അല്ലേ നമ്മള്‍ എന്തിനെല്ലാം കാശു കളയുന്നു എന്നാണ്. പക്ഷേ ഞാന്‍ ചിന്തിച്ചത് വെറും ഒരു മിനിറ്റിനുള്ളില്‍ മനുഷ്യര്‍ക്ക് ഉണ്ടാവുന്ന അനുഭവങ്ങളെ കുറിച്ചാണ്. അതിപ്പോ അപകടങ്ങള്‍ ആയാലും മരണങ്ങള്‍ ആയാലും എല്ലാം നടക്കുന്നതിന് തൊട്ടുമുമ്പുള്ള നിമിഷം വരെ നമ്മള്‍ പ്രതീക്ഷിക്കാത്ത നടന്നുകഴിഞ്ഞാല്‍ പിന്നെ ഒരിക്കലും തിരിച്ചു പിടിക്കാനാവാത്ത നിമിഷങ്ങളെ കുറിച്ചാണ്.

എന്തോ ആ പോസ്റ്റിന് എന്റെ സാധാരണ പോസ്റ്റുകളുടെ റീച്ചു പോലും ഉണ്ടായിരുന്നില്ല. (സുക്കറണ്ണനും ആ സ്‌കാമിന്റെ ഒരു പാര്‍ട്ടായിരുന്നോ എന്നാണ് എനിക്ക് ഇപ്പോള്‍ സംശയം),

എന്തായാലും എന്റെ ആഗ്രഹം മനസ്സിലാക്കിയ മാധ്യമം ഏഷ്യാനെറ്റ് റിപ്പോര്‍ട്ടര്‍ ഒക്കെ അത് സ്റ്റോറിയാക്കി. (Thank you for all)

പക്ഷേ എന്തിലും നെഗറ്റീവ് കാണുന്ന മനുഷ്യര്‍ അവിടെ എനിക്കുണ്ടായ അനുഭവത്തെക്കുറിച്ചല്ല, ദാദര്‍ സ്റ്റേഷനില്‍ ഓട്ടോ ഇല്ല ഓട്ടോ സ്റ്റാന്‍ഡ് ഇല്ല അതുകൊണ്ട് ഞാന്‍ കള്ളം പറയുന്നതാണ് എന്നൊക്കെയാണ് കമന്റിട്ടുകൊണ്ടിരിക്കുന്നത്. സുഹൃത്തുക്കള്‍ക്ക് ഞാന്‍ മറുപടി പറഞ്ഞു കഴിഞ്ഞു. മുംബൈയും ദാദറും ഒക്കെ മോഹന്‍ലാല്‍ സിനിമകളില്‍ മാത്രം കണ്ടിട്ടുള്ള ഞാന്‍ ആദ്യമായി പോയ സ്ഥലം. ഇറങ്ങി ആദ്യമിനിറ്റില്‍ നടന്ന അനുഭവം ഡീറ്റെയില്‍സ് ഒന്നും ശ്രദ്ധിക്കാനോ ഓര്‍ത്തെടുക്കാനോ ആവുന്നില്ല. ഇങ്ങനെയൊന്ന് അനുഭവിച്ചിട്ടുണ്ട് , അത് അത്യാവശ്യം സാമ്പത്തിക സ്ഥിരതയുള്ള ഞങ്ങള്‍ക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കി ഇല്ലെങ്കിലും നമ്മള്‍ കബളിപ്പിക്കപ്പെട്ടു എന്നൊരു അങ്കലാപ്പ് കുറേ സമയത്തേക്ക് ഉണ്ടായി.

ആ വാഹനം നമ്മുടെയൊക്കെ നാട്ടിലെ അംബാസഡറിന്റെ ആകൃതി പോലും ആയിരുന്നില്ല. ഇവിടുത്തെ ഡീസല്‍ ഓട്ടോയുടെ വലിയൊരു മാതൃക. സാധാരണ ഓട്ടോ പോലെയല്ല ബാക്കില്‍ സീറ്റിന് പിറകിലായി നല്ലതുപോലെ ലഗേജ് കൊള്ളുന്ന ഭാഗവും കൂടിയുണ്ട്. എന്നാല്‍ ഫ്രണ്ടില്‍ ആണെങ്കില്‍ ഡ്രൈവര്‍ സീറ്റിനൊപ്പം ഒരു സീറ്റ് കൂടി എക്‌സ്ട്രായും ഉണ്ട്. (അത് സാധാരണ ഇവിടുത്തെ ഓട്ടകളില്‍ കാണാറില്ലല്ലോ)

അതിനെ ഓട്ടോ എന്ന് വിളിക്കാനാണ് ഇപ്പോഴും എനിക്ക് തോന്നുന്നത്. അത് ലോണാവാലയില്‍ നിന്നും മുംബൈയിലേക്ക് വരുന്ന പ്ലാറ്റ്‌ഫോമില്‍ നിന്നും ഇറങ്ങുമ്പോള്‍ വലതുവശത്ത് ആദ്യം കിടക്കുന്ന വണ്ടിയായിരുന്നു. ഇപ്പോള്‍ എനിക്ക് തോന്നുന്നത് അത് ഓടാത്ത പറ്റിക്കപ്പെടാന്‍ വിധിക്കപ്പെട്ട മനുഷ്യര്‍ക്കുവേണ്ടി രംഗ സജ്ജീകരണം നടത്തി സ്ഥിരമായി അവിടെ കിടക്കുന്ന ഒരു വാഹനമായിരിക്കും എന്നാണ്.

എന്റെ പൊന്നു മനുഷ്യരെ .....

ദാദറിലെ നിയമങ്ങളെക്കുറിച്ച് എനിക്ക് ക്ലാസ്സ് എടുക്കരുത്. അതൊന്നുമല്ല ഇവിടുത്തെ വിഷയം ഞങ്ങള്‍ പറ്റിക്കപ്പെട്ടതാണ് പട്ടാപ്പകലില്‍ കണ്‍മുമ്പില്‍ നമ്മള്‍ പോലും അറിയാതെ കണ്‍കെട്ടിന് വിധേയയായതാണ്. അത് ആദ്യത്തെയോ അവസാനത്തെയോ സംഭവമല്ല എന്ന് കമന്റ് ഇടുന്ന സമയം കൊണ്ട് ഗൂഗിള്‍ ചെയ്താല്‍ മനസ്സിലാകും.

ഇനി കള്ളം പറയാനാണെങ്കില്‍ ദാദറിന്റെ തിരക്കിനിടയില്‍ യ്യോ ! ഇത് ഫിലിം സ്റ്റാര്‍ ലാലിയല്ലേ എന്ന് പറഞ്ഞ് ഓടിവന്ന് ചിലര്‍ സെല്‍ഫി എടുത്തു എന്ന് പറഞ്ഞാല്‍ പോരെ.

Ads by Google
Ads by Google
LATEST NEWS
TRENDING NOW