Tuesday, March 17, 2026 Last Updated 17 Min 27 Sec ago English Edition
Todays E paper
Ads by Google
Friday 18 Jul 2025 01.06 PM

ആക്ഷനും ഇരുക്ക്, കാതലും ഇരുക്ക്. ഹിറ്റടിച്ച് 'തലൈവൻ തലൈവി ' ട്രെയിലർ

uploads/news/2025/07/791766/thalaivan.gif

വിജയ് സേതുപതി , നിത്യാ മേനോൻ - എന്നിവർ ശക്തമായ കഥാപാത്രങ്ങളുമായി ജോഡി ചേരുന്ന ' തലൈവൻ തലൈവി ' യുടെ ട്രെയിലറിന് ആരാധകരിൽ നിന്നും വലിയ സ്വീകരണമാണ് ലഭിച്ചിരിക്കുന്നത്. ട്രെയിലർ മണിക്കൂറുകൾ കൊണ്ടു തന്നെ ആഗോള തലത്തിൽ ട്രെൻഡിങ്ങായിരിക്കയാണ്. നർമ്മം, പ്രണയം , പിണക്കം , ദാമ്പത്യത്തിലെ സങ്കീർണത , വൈകാരികത എന്നിങ്ങനെ പ്രമേയ ഉള്ളടക്കം കൊണ്ട് എല്ലാ തരം പ്രേക്ഷകരെയും ആകർഷിക്കുന്ന സിനിമയായിരിക്കും ഇതെന്ന് ട്രെയിലർ വ്യക്തമാക്കുന്നുണ്ട്. അണിയറക്കാർ നേരത്തെ പ്രഖ്യാപിച്ച പോലെ ഹ്യൂമർ, ആക്ഷൻ ലൗ പാക്ക്ഡ് ഫാമിലി ഡ്രാമയാണ് ' തലൈവൻ തലൈവി '.


ഒട്ടനവധി നല്ല സിനിമകൾ നൽകിയിട്ടുള്ള , തമിഴ് സിനിമാ രംഗത്തെ ഏറ്റവും വലിയ നിർമ്മാണ സ്ഥാപനമായ സത്യ ജ്യോതി ഫിലിംസിനു വേണ്ടി ജി. ത്യാഗരാജൻ അവതരിപ്പിക്കുന്ന ' തലൈവൻ തലൈവി ' യുടെ രചനയും സംവിധാനവും ഹിറ്റ് മേക്കർ പാണ്ഡിരാജ് നിർവഹിച്ചിരിക്കുന്നു. ചെമ്പൻ വിനോദ് ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു .യോഗി ബാബു, ആർ .കെ . സുരേഷ് , ശരവണൻ ,ദീപ , ജാനകി സുരേഷ് , റോഷിണി ഹരിപ്രിയ , മൈനാ നന്ദിനി എന്നിവർ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു . സന്തോഷ് നാരായണനാണ് സംഗീതം . ചിത്രത്തിലെ ഗാനങ്ങൾ എല്ലാം തന്നെ ആരാധക പ്രീതി നേടി ട്രെൻഡിങ്ങായി തുടരുന്നു എന്നത് ശ്രദ്ധേയമാണ്. ഛായാഗ്രഹണം എം സുകുമാർ , ചിത്രസംയോജനം പ്രദീപ് ഈ രാഘവ് ,നൃത്ത സംവിധാനം ബാബു ഭാസ്‌കർ ,സംഘട്ടന സംവിധാനം കലൈ കിങ്‌സൺ എന്നിവരാണ് ചിത്രത്തിൻ്റെ അണിയറ സാങ്കേതിക വിദഗ്ദ്ധരിൽ പ്രധാനികൾ . സെന്തിൽ ത്യാഗരാജൻ, അർജുൻ ത്യാഗരാജൻ എന്നിവരാണു നിർമ്മാതാക്കൾ. ജൂലൈ 25 ന് ലോകമെമ്പാടും റീലീസ് ചെയ്യുന്ന ' തലൈവൻ തലൈവി ' എച്ച് എം അസോസിയേറ്റ്സ്
കേരളത്തിൽ റിലീസ് ചെയ്യും.

Ads by Google
Ads by Google
LATEST NEWS
TRENDING NOW