-->
ആക്ഷന്‍ രംഗങ്ങളിലൂടെയും മാസ്സ് ഡയലോഗുകളിലൂടെയും എന്നും കൈയടി വാങ്ങിയിട്ടുള്ള താരമാണ് സുരേഷ്ഗോപി. കേന്ദ്രമന്ത്രിയായതിനു ശേഷവും സുരേഷ്ഗോപി വാര്‍ത്തകളില്‍ നിറഞ്ഞിട്ടുള്ളത് കിടിലന്‍ ഡയലോഗുകളിലൂടെ തന്നെയാണ്. അച്ഛന്റെ പാത പിന്തുടര്‍ന്ന് സിനിമയിലെത്തിയ മക്കളായ ഗോകുലും മാധവും തങ്ങളുടെ നിലപാടുകള്‍ കൊണ്ടും തഗ്ഗ് മറുപടികളിലൂടെയും വാര്‍ത്തകളില്‍ ഇടം പിടിച്ചിട്ടുണ്ട്.
ഏറെ നാളത്തെ നിയമപോരാട്ടങ്ങള്‍ക്കൊടുവില്‍ ഇക്കഴിഞ്ഞ ദിവസമാണ് സുരേഷ് ഗോപി, അനുപമ പരമേശ്വരൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പ്രവീണ്‍ നാരായണൻ തിരക്കഥ എഴുതി സംവിധാനം ചെയ്ത ‘ജാനകി.വി v/s സ്റ്റേറ്റ് ഒഫ് കേരള ( ജെഎസ്‌കെ) തിയേറ്ററുകളിലെത്തിയത്. സുരേഷ്ഗോപിയുടെ മകന്‍ മാധവും ഈ സിനിമയില്‍ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. സിനിമ കാണാൻ സുരേഷ് ഗോപിയും മകനും നടനുമായ ഗോകുല്‍ സുരേഷും തീയേറ്ററിലെത്തിയിരുന്നു.
ഇപ്പോഴിതാ സഹോദരന്റെ അഭിനയം എങ്ങനെയുണ്ടെന്ന് ചില യൂട്യൂബേഴ്‌സ് ഗോകുല്‍ സുരേഷിനോട് ചോദിച്ചതും അതിന് ഗോകുല്‍ നല്‍കിയ മറുപടിയുമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. പാപ്പരാസികള്‍ക്ക് താൻ മറുപടി നല്‍കില്ലെന്നാണ് ഗോകുല്‍ പറഞ്ഞത് അതിനുള്ള കാരണവും ഗോകുല്‍ പറയുന്നുണ്ട്.
‘‘ഞാൻ പാപ്പരാസികള്‍ക്ക് മറുപടി കൊടുക്കാറില്ല. ടാഗ് ഉള്ള മീഡിയയ്ക്ക് ഞാൻ മറുപടി കൊടുക്കാം. പാപ്പരാസിക്ക് ഞാൻ കൊടുക്കില്ല. നിങ്ങള്‍ കണ്ടന്റ് വളച്ചൊടിക്കുന്ന ടീമാണ്. നിങ്ങളല്ല, നിങ്ങള്‍ നിങ്ങളുടെ കണ്ടന്റ് മീഡിയക്കാർക്ക് വില്‍ക്കുമല്ലോ. അവർ അതിനെ വളച്ചൊടിക്കും. പത്ത് ഹെഡ്ഡിംഗ് ഇടും. എനിക്കറിയാം നിങ്ങളെ...
സിനിമയെക്കുറിച്ച് കുറച്ചു കൂടി ക്രെഡിബിളായ ആരോടെങ്കിലും ചോദിക്കുന്നതല്ലേ നല്ലത്. എന്റെ അച്ഛനും അനിയനുമൊക്കെ ചെയ്ത സിനിമയില്‍ ഞാന്‍ അധികം അഭിപ്രായം പറയാതിരിക്കുന്നതല്ലേ നല്ലത്. അതല്ലേ അതിന്റെ മാന്യത. പ്രത്യേകിച്ചും മീഡിയയില്‍ എന്തു വാക്കാണ് വളച്ചൊടിച്ച് എങ്ങോട്ടാക്കുക എന്ന് പറയാനാവില്ല. അതു കൊണ്ട് ഭയങ്കര മടിയാണ് സംസാരിക്കാന്‍...’’ ഗോകുല്‍ പറഞ്ഞു.
'ജാനകി v/s സ്റ്റേറ്റ് ഒഫ് കേരള' എന്ന് പേരിട്ടിരുന്ന ചിത്രത്തിന്റെ റിലീസ് കഴിഞ്ഞ മാസമായിരുന്നു നിശ്ചയിച്ചിരുന്നത്. എന്നാല്‍ സിനിമയുടെ പേരിനെച്ചൊല്ലി സെൻസർ ബോർഡ് പ്രദർശനാനുമതി നിഷേധിച്ചു. ഒടുവില്‍ ചിത്രത്തിന്റെ പേര് 'ജാനകി. വി v/s സ്റ്റേറ്റ് ഒഫ് കേരള' എന്നാക്കി. എട്ട് മാറ്റങ്ങളോടെയാണ് സെൻസർ ബോർഡ് പ്രദർശനാനുമതി നല്‍കിയിരിക്കുന്നത്.