Friday, March 13, 2026 Last Updated 49 Min 10 Sec ago English Edition
Todays E paper
Ads by Google
Friday 18 Jul 2025 10.49 AM

നിക്കിനും മകള്‍ക്കുമൊപ്പം പിറന്നാള്‍ ആഘോഷമാക്കി പ്രിയങ്ക ചോപ്ര

priyanka-chopra-
photo-www.instagram.com/priyankachopra

ഭര്‍ത്താവ് നിക്ക് ജൊനാസിനും മകള്‍ മാള്‍ട്ടിക്കുമൊപ്പം 43 ാം പിറന്നാള്‍ ആഘോഷിച്ച് നടി പ്രിയങ്ക ചോപ്ര. പ്രിയപ്പെട്ടവര്‍ക്കൊപ്പം ബീച്ച് സൈഡില്‍ പിറന്നാള്‍ ആഘോഷിക്കുന്ന വീഡിയോയണ് താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്. ഒപ്പം വൈകാരികമായ ഒരു കുറിപ്പും പ്രിയങ്ക പങ്കുവെച്ചിട്ടുണ്ട്.

‘സൂര്യനു ചുറ്റും മറ്റൊരു വര്‍ഷത്തിലേക്ക് പോകാന്‍ ഞാന്‍ തയ്യാറെടുക്കുമ്പോള്‍. എന്റെ ജന്മദിനത്തില്‍, എനിക്ക് നന്ദിയുള്ളവരായിരിക്കാന്‍ മാത്രമേ കഴിയൂ. പ്രപഞ്ചത്താല്‍ ഞാന്‍ വളരെയധികം സംരക്ഷിക്കപ്പെടുന്നതായും എനിക്ക് നല്‍കിയ എല്ലാ സമ്മാനങ്ങള്‍ക്കും വളരെ നന്ദിയുള്ളതായും തോന്നുന്നു.എന്റെ കുടുംബമാണ് എന്റെ ഏറ്റവും വലിയ സമ്മാനം, ലോകമെമ്പാടുമുള്ള എന്റെ അവിശ്വസനീയമായ എല്ലാ അഭ്യുദയകാംക്ഷികളും. നന്ദി. അതിനാല്‍ വളരെയധികം നന്ദിയോടെ ഞാന്‍ 43 ലേക്ക് പോകുന്നു ’പ്രിയങ്ക കുറിച്ചു.

നിക്കിനും മകള്‍ക്കുമൊപ്പമുളള മനോഹരമായ നിമിഷങ്ങള്‍ കോര്‍ത്തിണക്കിക്കൊണ്ടുളള ഒരു വീഡിയോയായും പ്രിയങ്ക പങ്കുവെച്ചിട്ടുണ്ട്. ബീച്ചില്‍ മകള്‍ക്കൊപ്പം കളിക്കുന്നതും, തിരമാലകളില്‍ രസകരമായ ഒരു സവാരി നടത്തുന്നതും, മകളെ ചേര്‍ത്തു പിടിക്കുന്നതും ,നിക്കിനൊപ്പമുളള മനോഹരമായ നിമിഷങ്ങളും വീഡിയോയില്‍ കാണാം.

ആരാധകരും സെലിബ്രിറ്റികളുമുള്‍പ്പെടെ നിരവധി ആളുകളാണ് താരത്തിന് പിറന്നാള്‍ ആശംസകള്‍ നേരുന്നത്. പിസിക്ക് ജന്മദിനാശംസകള്‍ ഞാന്‍ എപ്പോഴും നിങ്ങളെ സ്‌നേഹിക്കുന്നു ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ എന്നാണ് ഒരാള്‍ കമന്റ് ചെയ്തത്.

അതേസമയം ജോണ്‍ സീനയ്ക്കും ഇഡ്രിസ് എല്‍ബയ്ക്കുമൊപ്പം ആക്ഷന്‍ -കോമഡി ചിത്രമായ ഹെഡ്‌സ് ഓഫ് സ്‌റ്റേറ്റില്‍ പ്രിയങ്ക പ്രത്യക്ഷപ്പെട്ടിരുന്നു​‍. രാജമൗലി ചിത്രം SSMB29 ല്‍ മഹേഷ് ബാബുവിനൊപ്പം പ്രിയങ്ക അഭിനയിക്കുന്നുണ്ട്. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ദി ബ്ലഫ് എന്ന ചിത്രത്തിലും താരം അഭിനയിക്കും.

Ads by Google
Ads by Google
LATEST NEWS
TRENDING NOW