-->
കൊല്ലം: കളിക്കുന്നതിനിടയില്‍ സ്‌കൂളിന്റെ പാരപ്പെറ്റില്‍ വീണ ചെരുപ്പെടുക്കാന്‍ കയറിയ വിദ്യാര്‍ത്ഥി വൈദ്യൂതിലൈനില്‍ നിന്നും ഷോക്കേറ്റ് മരിച്ചു. തേവ ലക്കര ബോയ്‌സ് ഹൈസ്‌കൂളിലെ എട്ടാംക്ലാസ്സ് വിദ്യാര്‍ത്ഥി മിഥുനാണ് മരണപ്പെട്ടത്. സ്‌കൂള്‍ കെട്ടിടത്തിന് മുകളിലൂടെ താഴ്ന്നു കിടക്കുന്ന വൈദ്യുതി ലൈനില്‍ നിന്നുമായിരുന്നു ഷോക്കേറ്റത്. ഇന്ന് രാവിലെ സ്‌കൂള്‍ തുടങ്ങുന്നതിന് മുമ്പായിരുന്നു സംഭവം.
സ്‌കൂളില്‍ നേരത്തെ വന്ന് കുട്ടികള്‍ കളിക്കുന്ന രീതിയുണ്ട്. കളിക്കിടയില്‍ മിഥുന്റെ ചെരിപ്പ് സ്‌കൂളിന് മുകളില്‍ പോയി വീഴുകയായിരുന്നു. തുടര്‍ന്ന് ചെ രുപ്പെടുക്കാന്‍ കുട്ടി മുകളില്‍ കയറുകയും ഷോക്കേല്‍ക്കുകയായിരുന്നു. ഷീറ്റിന് മുകളിലൂടെ പോയ ലൈന്‍കമ്പി ദേഹത്ത് തട്ടുകയായിരുന്നു എന്നാണ് വിവരം. ഈ രീതിയില്‍ അപകടാവസ്ഥയില്‍ താഴ്ന്നു കിടക്കുന്ന ലൈന്‍ നില്‍ക്കുമ്പോള്‍ സ്‌കൂളിന് എങ്ങിനെയാണ് ഫിറ്റ്‌നെസ് സര്‍ട്ടിഫിക്കറ്റ് കിട്ടിയ തെന്നാണ് സഗശയം. സ്‌കൂളിന്റെ ഫിറ്റ്‌നെസ്സിന് ആവശ്യമായ ഒരു കാര്യവും ചെയ്തിട്ടില്ലെന്നും വിവരമുണ്ട്.
ഓടിട്ട കെട്ടിടത്തിന് മുകളില്‍ അപകടകരമായ രീതിയിലാണ് ലൈന്‍ താണുകിടക്കുന്നത്. വിദ്യാര്‍ത്ഥിയെയും കൊണ്ട് അദ്ധ്യാപകര്‍ ആശുപത്രിയില്‍ പോയെങ്കിലൂം രക്ഷിക്കാനായില്ല. പ്രാഥമിക വിവരം അനുസരിച്ച് കുട്ടിക്ക് ഷോക്കേറ്റ വിവരം ഇത് കണ്ടുകൊണ്ടു നിന്ന കുട്ടികള്‍ അദ്ധ്യാപകരെ അറിയി ക്കുകയായിരുന്നു എന്നാണ്. രാവിലെ 9 മണിയോടെയാണ് കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. അപകടം നടക്കുന്ന സമയത്ത് സ്‌കൂളില്‍ അദ്ധ്യാപകര്‍ ഉണ്ടായിരുന്നോ എന്നത് ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ഇനിയും പുറത്തുവരണം.
സ്‌കൂളിന്റെ മുകളില്‍ ഷീറ്റിനോട് ചേര്‍ന്നാണ് വൈദ്യൂതിലൈന്‍ കിടക്കുന്നത്. അതേസമയം വൈദ്യുതിലൈന്‍ സംബന്ധിച്ച പരാതി മുമ്പ് നല്‍കിയിരുന്നതായിരുന്നു എന്ന് നാട്ടുകാരും പറയുന്നു. സ്കൂള്‍ അധികൃതരും വൈദ്യുതിലൈന്റെ കാര്യത്തില്‍ പരാതി നല്‍കിയിരുന്നു എന്നും വിവരമുണ്ട്.