-->
നീണ്ട കാലത്തെ പ്രണയത്തിന് ഒടുവിലായിരുന്നു കത്രീന കൈഫിന്റെയും വിക്കികൗശലിന്റെയും വിവാഹം. ഈ താരദമ്പതികള്‍ക്ക് സോഷ്യല്‍ മീഡിയയിലും ഏറെ ആരാധകരാണുളളത്. ഇപ്പോഴിതാ കത്രീനയക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നുകൊണ്ട് വിക്കി കൗശല്‍ പങ്കുവെച്ച പോസ്റ്റാണ് ശ്രദ്ധ നേടുന്നത്.
‘ഹലോ ബര്‍ത്ത്‌ഡേ ഗേള്‍, ഐ ലവ് യു’ എന്നാണ് കത്രീനയ്‌ക്കൊപ്പമുളള മനോഹരമായ ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് വിക്കി കുറിച്ചത്. സെലിബ്രിറ്റികളും ആരാധകരുമുള്‍പ്പടെ നിരവധി പേരാണ് താരത്തിന് ആശംസകളുമായെത്തുന്നത്.
രണ്ടു വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ 2021 ഡിസംബര്‍ ഒമ്പതിന് ആയിരുന്നു കത്രീനയും വിക്കിയും വിവാഹിതരായത്. രാജസ്ഥാനില്‍ നടന്ന ആഡംബര വിവാഹത്തിന് തൊട്ടുമുമ്പത്തെ ദിവസമായിരുന്നു വിക്കി കത്രീനയെ പ്രൊപ്പോസ് ചെയ്യുന്നത്.അന്നെങ്കിലും കത്രീനയോട് വിവാഹഭ്യര്‍ഥന നടത്തിയില്ലെങ്കില്‍ ജീവിതകാലം മുഴുവന്‍ അതിന്റെ പഴി കേള്‍ക്കേണ്ടി വരുമെന്ന് തനിക്ക് മുന്നറിയിപ്പ് ലഭിച്ചിരുന്നു എന്ന് വിക്കി പറഞ്ഞിരുന്നു.