Saturday, March 14, 2026 Last Updated 10 Min 57 Sec ago English Edition
Todays E paper
Ads by Google
Wednesday 16 Jul 2025 04.18 PM

തിയേറ്റര്‍ പൂരപ്പറമ്പാക്കാന്‍ ഷാജി പാപ്പനും കൂട്ടുകാരും ഒരുങ്ങുന്നു; ആട് 3യില്‍ ജോയിൻ ചെയ്ത് ജയസൂര്യ; സെറ്റിന്റെ കിടിലൻ വീഡിയോയുമായി​ മിഥുൻ മാനുവൽ

മിഥുന്‍ മാനുവല്‍ സംവിധാനം ചെയ്ത ആട് ഫ്രാഞ്ചെസിയിലെ സിനിമകള്‍ വലിയ ആവേശത്തോടെയാണ് ആരാധകര്‍ ഏറ്റെടുത്തിട്ടുള്ളത്. ഇപ്പോഴിതാ അക്കൂട്ടത്തിലെ മൂന്നാം സിനിമയായ ആട് 3 യ്ക്കായി ഒരുങ്ങുന്ന സെറ്റിന്റെ വീഡിയോ പങ്കിട്ടിരിക്കുകയാണ് മിഥുന്‍.
Aadu 3 movie, Jayasurya, Midhun Manuel thomas
Aadu 3 location updates (Image Source: Facebook)

മലയാള സിനിമയില്‍ ചരിത്രം മാറ്റിയെഴുതിയ ഒരു സിനിമയാണ് മിഥുന്‍ മാനുവല്‍ തോമസിന്റെ ആട് ഒരു ഭീകരജീവിയാണ് എന്നതെന്ന് നിസ്സംശയം പറയാം. തിയേറ്ററില്‍ പരാജയപ്പെട്ടൊരു ചിത്രമായിരുന്നു ജയസൂര്യ നായകനായി എത്തിയ ആട്. എന്നാല്‍ ടോറന്റിലും ടെലിവിഷനിലും വന്ന് ഈ സിനിമ പ്രേക്ഷകപ്രീതി ​നേടി. അതോടെയാണ് ഈ സിനിമയുടെ രണ്ടാം ഭാഗം ഇറക്കിയതും സൂപ്പര്‍ഹിറ്റായി മാറിയതും. ജനപ്രീതിയുടെ പിന്തുണയിലാണ് സിനിമയുടെ രണ്ടാം ഭാഗം നിർമാതാവായ വിജയ് ബാബുവും മിഥുനും ഒരുക്കാന്‍ തയ്യാറായത്.
ആദ്യ ഭാഗത്തിന് ജനപ്രീതി ലഭിച്ചതോടെ ജയസൂര്യയുടെ ഷാജി പാപ്പനും പാപ്പന്റെ കൂട്ടാളികളും അതിലെ നര്‍മ്മരസമുള്ള സംഭാഷണങ്ങളും എന്തിന് അതിലെ ജയസൂര്യയുടെ ​കോസ്റ്റ്യൂമുകള്‍ പോലും ട്രെന്‍ഡിംഗായി. രണ്ടാം ഭാഗം സൂപ്പര്‍ഹിറ്റ് ശ്രേണിയില്‍ പെടാന്‍ അതുകൊണ്ടു തന്നെ ഒരു ബുദ്ധിമുട്ടും ഉണ്ടായില്ല. അന്നുമുതല്‍ സിനിമയുടെ മൂന്നാം ഭാഗത്തിനായി പ്രേക്ഷകര്‍ കാത്തിരിക്കുകയായിരുന്നു. അതിനാല്‍ മൂന്നാം ഭാഗം അണിയറിയില്‍ ഒരുങ്ങുന്നു എന്ന തരത്തിലുള്ള അപ്ഡേഷനുകള്‍ വലിയ ആവേശത്തോടെയാണ് ആരാധകര്‍ സ്വീകരിച്ചത്.
ഇപ്പോഴിതാ ആട് 3 യ്ക്ക് വേണ്ടി ഒരുങ്ങുന്ന വമ്പന്‍ സെറ്റിന്റെ വീഡിയോ പങ്കിട്ടിരിക്കുകയാണ് സംവിധായകന്‍ മിഥുന്‍ മാനുവല്‍. പാലക്കാട് നിന്നുള്ള സിനിമയുടെ കിടിലിന്‍ സെറ്റിന്റെ ചിത്രങ്ങളടക്കമുളള വീഡിയോയാണ് മിഥുന്‍ പങ്കിട്ടിരിക്കുന്നത്. പ്രി-പ്രൊഡക്ഷൻ വർക്കുകളടക്കമുള്ള ഏതാനും ഭാഗങ്ങളും ആട് ആദ്യഭാഗത്തിന്റെയും രണ്ടാം ഭാഗത്തിന്റെയും ചില സീനുകളും ഉള്‍പ്പടുത്തിയുള്ളതാണ് വീഡിയോ. ‘‘ആട് 3 റീസ്റ്റാര്‍റ്റഡ്...’’ എന്ന ക്യാപ്ഷനൊപ്പം ഹാര്‍ട്ട് ഇമോജിയും ജയസൂര്യ അടക്കമുള്ള താരങ്ങളുടെ പേരുകളും പങ്കിട്ടാണ് മിഥുന്റെ കുറിപ്പ്. ജയസൂര്യ സിനിമയില്‍ ജോയിന്‍ ചെയ്തുവെന്ന് മിഥുന്റെ പോസ്റ്റിലൂടെ വ്യക്തം.
ജയസൂര്യ, വിനായകൻ, വിജയ് ബാബു, സൈജു കുറുപ്പ്, ധർമജൻ ബോള്‍ഗാട്ടി, ഭഗത് മാനുവല്‍, രഞ്ജി പണിക്കർ, സണ്ണി വെയ്ൻ, ഇന്ദ്രൻസ്, സൃന്ദ, ബിജുകുട്ടൻ, സുധി കോപ്പ, ഹരികൃഷ്ണൻ എന്നിവരോടൊപ്പം കുറച്ച്‌ സർപ്രൈസ് താരങ്ങളും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്.
ഏതായാലും ഷാജി പാപ്പനെയും കൂട്ടുകാരെയും ഉടനെ കാണാമെന്നുള്ള സന്തോഷത്തിലാണ് ആരാധകര്‍.

Ads by Google
Ads by Google
LATEST NEWS
TRENDING NOW