-->
വിമ്പിള്‍ഡന്‍ പുല്‍കോര്‍ട്ടിലെ വാശിയേറിയ ഫൈനല്‍ മത്സരം നേരിട്ടു കണ്ടതിന്റെ ആവേശം പങ്കുവെച്ച് നടന്‍ ഇന്ദ്രജിത്ത്. ' എന്തൊരു ഗംഭീര അനുഭവം' എന്നായിരുന്നു വിമ്പിള്‍ഡന്‍ ഫൈനല്‍ മത്സരത്തിന് സാക്ഷിയാകാന്‍ ലഭിച്ച അവസരത്തെക്കുറിച്ച് ഇന്ദ്രജിത്ത് പറയുന്നത്.
'' എന്തൊരു അവിശ്വസനീയമായ അനുഭവമായിരുന്നു ഇത്. ബക്കറ്റ് ലിസ്റ്റില്‍ ഒരു ടിക്ക് കൂടി. എന്റെ സുഹൃത്തുക്കള്‍ക്കൊപ്പം ചാമ്പ്യന്‍ഷിപ്പ് കാണാന്‍ കഴിഞ്ഞത് വളരെ രസകരമായിരുന്നു''. ഇന്ദ്രജിത്ത് കുറിച്ചു. വിമ്പിള്‍ഡന്‍ കോര്‍ട്ടില്‍ നിന്നും പകര്‍ത്തിയ ചിത്രങ്ങളും താരം പങ്കുവെച്ചിട്ടുണ്ട്. യാനിക് സിന്നറിന്റെ ഗംഭീര പ്രകടനത്തിന്റെ കൊച്ചു വീഡിയോയും ഇതിനൊപ്പം കാണാം. തന്റെ സ്‌കൂള്‍ സഹപാഠികള്‍ക്കൊപ്പമാണ് താരം വിമ്പിള്‍ഡന്‍ ടെന്നിസ് ഫൈനല്‍ കാണാന്‍ പോയത്. കൂട്ടുകാര്‍ക്കൊപ്പമുളള സെല്‍ഫിയും ഇന്ദ്രജിത്ത് പങ്കുവെച്ചു.