Tuesday, March 17, 2026 Last Updated 16 Min 42 Sec ago English Edition
Todays E paper
Ads by Google
Wednesday 16 Jul 2025 08.53 AM

ബോളിവുഡ് നടനും നിര്‍മാതാവുമായ ധീരജ് കുമാര്‍ അന്തരിച്ചു

actor, and

മുംബൈ: മുതിര്‍ന്ന ബോളിവുഡ് നടനും നിര്‍മാതാവുമായ ധീരജ്കുമാര്‍ (80) അന്തരിച്ചു. ന്യുമോണിയ ബാധിച്ച് ചികിത്സയിലായിരുന്നു. ശ്വാസതടസം നേരിട്ടതിനെ തുടര്‍ന്ന് അദ്ദേഹത്തെ ഞായറാഴ്ച മുംബൈയിലെ കോകിലബെന്‍ ധീരുഭായ് അംബാനി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

1965ല്‍ തന്റെ കരിയര്‍ ആരംഭിച്ച ധീരജ്കുമാര്‍ സിനിമയിലും ടിവി വ്യവസായത്തിലും അറിയപ്പെടുന്ന പേരായിരുന്നു. പരസ്യങ്ങളില്‍ മോഡലായി അഭിനയിച്ചുകൊണ്ടാണ് അദ്ദേഹം തന്റെ അഭിനയ ജിവിതത്തിന് തുടക്കം കുറിക്കുന്നത്. വിക്‌സ് ആക്ഷന്‍ 500 ഉള്‍പ്പെടെയുളള പരസ്യങ്ങളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

1970നും 1984നും ഇടയില്‍ അദ്ദേഹം 21 പഞ്ചാബി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. 1970ല്‍ പുറത്തിറങ്ങിയ ' റാത്തോണ്‍ കാ രാജ' എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്. പിന്നീട് ക്രിയേറ്റീവ് ഐ എന്ന പേരില്‍ നിര്‍മാണ കമ്പനി ആരംഭിച്ചു. 1977മുതല്‍ 2001 വരെ ഡി.ഡി നാഷനലില്‍ സംപ്രേഷണം ചെയ്ത ഓം നമ ശിവായ എന്ന ടി.വി ഷോ അദ്ദേഹം സംവിധാനം ചെയ്തതായി റിപ്പോര്‍ട്ടുണ്ട്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW