Saturday, March 14, 2026 Last Updated 34 Min 13 Sec ago English Edition
Todays E paper
Ads by Google
Tuesday 15 Jul 2025 02.45 PM

നായകന്‍ ഫഹദ് ഫാസില്‍, സംവിധാനം തരുണ്‍ മൂര്‍ത്തി, തിരക്കഥ ബിനു പപ്പു; പുത്തന്‍ അപ്ഡേറ്റുമായി തരുണ്‍ മൂര്‍ത്തി; ഇത് പൊളിക്കുമെന്ന് ആരാധകര്‍

uploads/news/2025/07/791191/Untitled-7.jpg
Tharun moorthy new movie with Fahad Faasil (Image Source: Instagram)

ഓപ്പറേഷൻ ജാവ, സൗദി വെള്ളക്ക എന്നീ ചിത്രങ്ങളിലൂടെ നിരൂപകശ്രദ്ധയും പ്രേക്ഷകപ്രശംസയും നേടിയെടുത്ത സംവിധായകനാണ് തരുണ്‍ മൂര്‍ത്തി. വളരെ ചുരുക്കം സിനിമകൾ മാത്രമേ സംവിധാനം ചെയ്തിട്ടുള്ളു എങ്കിലും, കൈവച്ചതെല്ലാം പൊന്നാക്കിയ ഒരു സംവിധായകനെന്ന പേരു കൂടി തരുണ്‍ മൂര്‍ത്തിക്കുണ്ട്. മോഹന്‍ലാലിനൊപ്പം തരുണ്‍ മൂര്‍ത്തി ചെയ്ത ‘തുടരും’വന്‍ ഹിറ്റായി മാറി. സമീപകാലത്തിറങ്ങിയ മോഹൻലാൽ ചിത്രങ്ങളിൽ വൻപണം വാരുന്ന സിനിമയായി കുതിപ്പു തുടര്‍ന്നതാണ് തരുൺ മൂർത്തിയുടെ തുടരും.
മോഹന്‍ലാലിനെ നായകനാക്കിയുള്ള ‘തുടരും’ ചിത്രത്തിന് മുമ്പ് താന്‍ ചെയ്യാനിരുന്നത് ഫഹദ് നായകനായ 'ടോര്‍പിഡോ' ആയിരുന്നുവെന്ന് സംവിധായകന്‍ തരുണ്‍ മൂര്‍ത്തി പറഞ്ഞിട്ടുണ്ട്. അന്നുമുതല്‍ ആ ചിത്രത്തിന്റെ അപ്ഡേറ്റിനായി കാത്തിരിക്കുകയാണ് ആരാധകര്‍.
ഇപ്പോഴിതാ തന്റെ അടുത്ത ചിത്രം ഫഹദ് ഫാസിലിനൊപ്പമാണെന്ന് ആരാധക​രെ അറിയിക്കുകയാണ് തരുണ്‍ മൂര്‍ത്തി. ഫഹദിനൊപ്പമുള്ള ചിത്രം പങ്കിട്ടാണ് തരുണ്‍ മൂര്‍ത്തിയുടെ പോസ്റ്റ്. ‘‘അടുത്തത് ഫഫയ്ക്കൊപ്പം... ആഷിഖ് ഉസ്മാന്‍ നിര്‍മ്മിക്കുന്നത്, ബിനു പപ്പുവിന്റെ തിരക്കഥയും...’’ എന്ന് കുറിച്ചാണ് തരുണിന്റെ പോസ്റ്റ്. പോസ്റ്റിനു താഴെ ആരാധകര്‍ ആവേശത്തോടെ കമന്റുകള്‍ കുറിക്കുന്നുണ്ട്. ‘ഇത് പൊളിക്കും, കാത്തിരിക്കുന്നു...’ എന്നതടക്കമാണ് കമന്റുകള്‍.

Ads by Google
Ads by Google
LATEST NEWS
TRENDING NOW