-->
പാ രഞ്ജിത്ത് സിനിമയുടെ ഷൂട്ടിംഗിനിടെ സ്റ്റണ്ട് ആര്‍ട്ടിസ്റ്റ് മോഹന്‍രാജ് മരണപ്പെട്ട സംഭവത്തില്‍ സംവിധായകന്‍ ഉള്‍പ്പെടെ 5 പേര്‍ക്കെതിരെ പോലീസ് കേസ്. പാ രഞ്ജിത്ത്, വിനോദ്, സ്റ്റണ്ട് കൊറിയോഗ്രഫര്‍ രാജ്കമല്‍, നീലം പ്രൊഡക്ഷന്‍സ്, പ്രഭാകരന്‍ എന്നിവര്‍ക്കെതിരേയാണ് കീളൈയൂര്‍ പോലീസ് കേസ് എടുത്തിരിക്കുന്നത്.
കാര്‍ സ്റ്റണ്ട് ചിത്രീകരണത്തിനിടെ ഇന്നലെയാണ് അപകടം ഉണ്ടായത്. കാര്‍ ചെയ്‌സ് ഷൂട്ട് ചെയ്യുന്നതിനിടെ നിയന്ത്രണം വിട്ട് എസ് യുവി മറിയുകയായിരുന്നു. റാമ്പില്‍ കയറി ചാടുന്ന സീന്‍ ചിത്രീകരിക്കുന്നതിനിടെ ആയിരുന്നു അപകടം. റാമ്പില്‍ കയറുന്നതിന് മുന്‍പ് നിയന്ത്രണം വിട്ട് കാര്‍ കീഴ്‌മേല്‍ മറിയുകയായിരുന്നു. ഉടന്‍ തന്നെ രാജുവിെന ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.