Sunday, March 15, 2026 Last Updated 20 Min 43 Sec ago English Edition
Todays E paper
Ads by Google
Monday 14 Jul 2025 06.57 PM

ഭീമൻ കടുവയുടെ ദേഹത്ത് കിടന്നും താലോലിച്ചും പ്രിയ താരം ടെസ്സ; ചാൾസ് സോമരാജിന്റെ സഹോദരിയോ എന്ന കമന്റുമായി മുന്ന സൈമൺ; അമ്പരപ്പിൽ ആരാധകർ

uploads/news/2025/07/791022/1000505738.jpg
Tessa with a Tiger (Image Source: Instagram)

'പട്ടാള'ത്തിലെ വിമല എന്ന കഥാപാത്രത്തിലൂടെ വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിച്ച താരമാണ് ടെസ്സ ജോസഫ്. ആദ്യ സിനിമയിലൂടെ തന്നെ ടെസ്സ പ്രേക്ഷകർക്ക് പ്രിയങ്കരിയായി. പിന്നീടെങ്ങോട്ടോ അപ്രത്യക്ഷയായി.
വര്‍ഷങ്ങള്‍ ശേഷം വലിയൊരു ഇടവേളയ്ക്ക് ശേഷം രണ്ടാം വരവിൽ ഞാന്‍ സംവിധാനംചെയ്യും, രാജമ്മ @ യാഹൂ, മറുപടി, ഗോള്‍ഡ് കോയിന്‍, തലവൻ എന്നീ ചിത്രങ്ങളാണ് താരം ചെയ്തത്. എന്റെ കുട്ടികളുടെ അച്ഛന്‍', 'ചക്കപ്പഴം' എന്നീ ടെലിവിഷന്‍ പരമ്പരകളിലൂടെ വീണ്ടും പ്രേക്ഷക ഹൃദയത്തില്‍ ഇടംനേടി.
ചക്കപ്പഴത്തിലെ ലളിത കുഞ്ഞുണ്ണി എന്ന കഥാപാത്രം ജനകീയമാവുകയും ചെയ്തു.
സോഷ്യൽ മീഡിയയിലും സജീവമാണ് ടെസ്സ. തന്റെ യാത്ര വിശേഷങ്ങളും ചിത്രങ്ങളും താരം അതിലൂടെ പങ്കിടാറുണ്ട്.
ഇപ്പോഴിതാ തായ്ലാൻഡിലെ ഫൂക്കറ്റിലെ ടൈഗർ കിംഗ്ഡം സന്ദർശിച്ച് ഒരു വലിയ കടുവയ്ക്ക് ഒപ്പമുള്ള ചിത്രങ്ങളും വീഡിയോയും പങ്കിടുകയാണ് താരം.
"അവൻ വലുതാണ്, ധീരനാണ്, അതിശയകരമാംവിധം ക്യാമറയ്ക്ക് അനുയോജ്യനുമാണ്...ഗൗരവമുള്ള ഈ ഭീമൻ ഫ്ലഫ്ബോളിനൊപ്പം നിൽക്കുന്ന ഓരോ നിമിഷവും എനിക്ക് ഇഷ്ടപ്പെട്ടു..." എന്ന ക്യാപ്ഷൻ നൽകിയാണ് കടുവയ്ക്ക് ഒപ്പമുള്ള ചിത്രങ്ങൾ പങ്കിട്ട് ടെസ്സ കുറിച്ചത്. ടൈഗർ കിംഗ്ഡം, ഫൂക്കറ്റ് എന്നും ടാഗ് ചെയ്തിട്ടുണ്ട് താരം. കടുവയുടെ ദേഹത്ത് കിടക്കുന്നതും, താലോലിക്കുന്നതും, ഉമ്മ വയ്ക്കുന്നതുമായ ചിത്രങ്ങൾ താരം പങ്കുവച്ചിട്ടുണ്ട്.
ചിത്രങ്ങളും വീഡിയോയും ശ്രദ്ധിക്കപ്പെട്ടതോടെ സഹതാരങ്ങളും ആരാധകരും കമന്റുകൾ കുറിക്കുന്നുണ്ട്. പലരും അമ്പരപ്പാണ് പ്രകടിപ്പിക്കുന്നത്. 'ഓഹ് ഗോഡ്, ഇതാരാ ചാൾസ് സോമരാജിന്റെ സഹോദരിയോ, ഇത്ര ധൈര്യം...സൂപ്പർ...' എന്നാണ് അഭിനേതാവ് മുന്ന സൈമൺ കുറിച്ചത്. 'ഇതാണോ പുലി മുരുഗി, പെൺ പുലി തന്നെ' എന്നതടക്കമാണ് കമന്റുകൾ.

കടുവയ്ക്ക് ഒപ്പമുള്ള ചിത്രങ്ങൾക്ക് പുറമെ വീഡിയോയും പങ്കിട്ടിട്ടുണ്ട് താരം. "എല്ലാ ദിവസവും കാട്ടിലെ രാജാവിനൊപ്പം വിശ്രമിക്കാൻ പറ്റില്ല... ഞങ്ങൾ രണ്ടുപേരും പൂർണ്ണമായും വിശ്രമിച്ചു..." എന്നാണ് ടെസ്സ കുറിച്ചിരിക്കുന്നത്.

Ads by Google
Monday 14 Jul 2025 06.57 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW