Saturday, March 21, 2026 Last Updated 43 Min 36 Sec ago English Edition
Todays E paper
Ads by Google
Monday 14 Jul 2025 05.23 PM

യൂത്ത് കോൺഗ്രസ് നന്നായി അധ്വാനിക്കുന്ന നല്ല കുട്ടികളുടെ സംഘടന, ആർഷോ പി.കെ.ശശിയുടെ കാൽ വെട്ടുമെന്നാണ് പറഞ്ഞത്’: വി ഡി സതീശൻ

v d satheesan

കേരളത്തിൽ സി.പി.ഐ.എം ക്രിമിനൽ ഭീഷണി ഉയർത്തുന്നുവെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. നാല് സ്ഥലങ്ങളിൽ നിന്നാണ് ഭീഷണി മുദ്രവാക്യം ഉയർന്നത്. മാധ്യമ പ്രവർത്തകൻ ദാവൂദിനെതിരെ, പൊലീസിനെതിരെ, പൊതു സമൂഹത്തിനെതിരെ, കൂടെ നിൽക്കുന്നവർക്കെതിരെ വരെ മുദ്രാവാക്യം വിളിക്കുന്നുവെന്ന് വി ഡി സതീശൻ പറഞ്ഞു.

പി.എം.ആർഷോ പി.കെ.ശശിയുടെ കാൽ വെട്ടുമെന്നാണ് പറഞ്ഞത്. നേരത്തെ AISF കാരിയായ ദളിത് യുവതിയോട് മോശമായി പെരുമാറിയ ആളാണ് ആർഷോ. SFI, DYFI ക്രിമിനലുകളെ നിയന്ത്രിക്കാൻ CPIM തയ്യാറാകണം. കേരള സർവ്വകലാശാല അടക്കമുള്ള പ്രതിസന്ധികൾ ചർച്ച ചെയ്യാതെ വഴി തിരിച്ച് വിടാനുള്ള ഗൂഢ ശ്രമം നടക്കുന്നുവെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. ബംഗാളിൽ സിപിഐഎമ്മിന് സംഭവിച്ചതിന്റെ ആരംഭമാണ് കേരളത്തിൽ.

പി.ജെ. കൂര്യന്റെ യൂത്ത് കോൺഗ്രസിനെതിരായ പരാമർശത്തിൽ വി ഡി സതീശൻ പ്രതികരിച്ചു. അദ്ദേഹം പാർട്ടി യോഗത്തിൽ പറഞ്ഞത് അഭിപ്രായം മാത്രം.

Ads by Google
Ads by Google
TRENDING NOW