-->
ന്യൂഡല്‍ഹി: അഹമ്മദാബാദ് വിമാന ദുരന്തത്തിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവന്നതില്‍ വ്യാപക വിമര്‍ശനം. അപകടത്തിന്റെ ഉത്തരവാദിത്തം പൈലറ്റുമാരുടെ മേല്‍ കെട്ടിവയ്ക്കാനുള്ള നീക്കങ്ങള്‍ നടക്കുന്നു എന്നാണ് ആരോപണം. റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്തായതിനെ വിമര്‍ശിച്ച് പ്രതിപക്ഷ പാര്‍ട്ടികളും, പൈലറ്റുമാരുടെ സംഘടനയും രംഗത്തെത്തി.
വിഷയം പാര്‍ലമെന്റില്‍ ചര്‍ച്ചയാക്കാന്‍ പ്രതിപക്ഷം ഒരുങ്ങുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. വിമാനാപകടവുമായി ബന്ധപ്പെട്ട് നിര്‍ണായക വിവരങ്ങള്‍ ഉള്‍പ്പെടുന്ന റിപ്പോര്‍ട്ടിലെ വിലയിരുത്തലുകള്‍ ചോര്‍ന്നത് ഉള്‍പ്പെടെ പാര്‍ലമെന്റില്‍ ഉന്നയിക്കാനാണ് പ്രതിപക്ഷത്തിന്റെ നീക്കം. അപകടവുമായി ബന്ധപ്പെട്ട് പൈലറ്റുമാരെ സംശയ മുനയില്‍ നിര്‍ത്തുന്നത് ശരിയായ നടപടിയല്ല. സംഭവത്തില്‍ സുതാര്യമായ അന്വേഷണം വേണം എന്നുമാണ് പ്രതിപക്ഷത്തിന്റെ നിലപാട്.