Thursday, March 12, 2026 Last Updated 43 Min 42 Sec ago English Edition
Todays E paper
Ads by Google
Saturday 12 Jul 2025 03.22 PM

‘‘19-ാം വയസ്സിലായിരുന്നു വിവാഹം; ഒരു വസ്ത്രം വാങ്ങാന്‍ പോലും ആളോട് അനുവാദം ചോദിക്കേണ്ട അവസ്ഥ വന്നപ്പോള്‍ മടുപ്പായി...’’ മനസ്സ് തുറന്ന് മൗനരാഗത്തിലെ വര്‍ഷ

uploads/news/2025/07/790694/Untitled-4.jpg
Varsha Evaliya about her personal life and marriage (Image Source: Instagram)

സെലി​‍ബ്രിറ്റികളുടെ പ്രണയവും വിവാഹവുമൊക്കെ വളരെ വേഗത്തില്‍ ശ്രദ്ധിക്കപ്പെടാറുണ്ട്. സിനിമ പോലെ തന്നെ സീരിയല്‍ താരങ്ങളോട് ഒരു പ്രത്യേക ഇഷ്ടമാണ് ആരാധകര്‍ക്കുള്ളത്. സോഷ്യല്‍ മീഡിയയിലും സജീവമായ ഇവരില്‍ പലരും തങ്ങളുടെ വിശേഷങ്ങളെല്ലാം അതിലൂ​ടെ പങ്കിട്ടും പ്രേക്ഷകര്‍ക്കൊപ്പം സഞ്ചരിക്കാറുണ്ട്. അക്കൂട്ടത്തില്‍ മൗനരാഗത്തിലെ വർഷയായെത്തി ടെലിവിഷൻ പ്രേക്ഷകരുടെ മനം കവർന്ന താരമാണ് കോഴിക്കോട് സ്വദേശിയ വർഷ ഇവാലിയ.
വര്‍ഷ വിവാഹിതയാണെന്നും ഒരു മകനുണ്ടെന്നും സോഷ്യല്‍ മീഡിയയിലൂടെ താരം പങ്കിടുന്ന ചിത്രങ്ങളിലൂടെ ആരാധകര്‍ക്ക് മനസ്സിലായിട്ടുണ്ട്. എന്നാല്‍ താരം 19 വയസ്സില്‍ വിവാഹിത ആയ ആളാണ് വർഷ എന്നത് ആരാധകരില്‍ പലർക്കും അറിയില്ല.
ഇപ്പോഴിതാ പെണ്‍കുട്ടികള്‍ക്ക് കല്ല്യാണമാകരുത് ജീവിത ലക്ഷ്യമെന്ന് തുറന്നു പറയുകയാണ് വര്‍ഷ. 19-ാം വയസ്സില്‍ വിവാഹിതയായതിനെക്കുറിച്ചും പിന്നീട് വിവാഹമോചിതയായതിനെക്കുറിച്ചും വര്‍ഷ മനസ്സു തുറക്കുന്നുണ്ട്.
‘‘അതൊരു അറേഞ്ച്ഡ് മാര്യേജ് ആയിരുന്നു. പഠിക്കുന്ന സമയത്ത് 19 വയസുള്ളപ്പോളായിരുന്നു കല്യാണം. ആളുടെ പേരോ കാര്യങ്ങളോ ഒന്നും വെളിപ്പെടുത്താൻ ഉദ്ദേശിക്കുന്നില്ല. അവർക്ക് അവരുടേതായ പ്രൈവസി ഉണ്ടല്ലോ. കല്യാണം കഴിഞ്ഞ് ആദ്യമൊന്നും കുഴപ്പമില്ലായിരുന്നു. നമ്മള്‍ വീടിനുള്ളില്‍ തന്നെ ഒതുങ്ങിക്കൂടുകയാണല്ലോ എന്ന് പിന്നീട് എപ്പഴോ തോന്നിത്തുടങ്ങി. എന്റെ കുറേ മുസ്ലീം സുഹൃത്തുക്കള്‍ ഉണ്ടായിരുന്നു. അവരുടെയൊക്കെ വിവാഹം നേരത്തേ കഴിയും. കല്യാണം കഴിഞ്ഞാല്‍ നല്ല സുഖമായിരിക്കും, എപ്പോഴും യാത്രകളൊക്കെയായിരിക്കും എന്ന് അവർ പറയുമായിരുന്നു. അതുകൊണ്ട് എനിക്കും കുഴപ്പമില്ലായിരുന്നു.
ഇപ്പോള്‍ ആലോചിക്കുമ്പോള്‍ അതൊരു വളരെ ചെറിയ പ്രായം ആയിരുന്നു. ഒരു വസ്ത്രം വാങ്ങാൻ പോലും ആളോട് അനുവാദം ചോദിക്കേണ്ട അവസ്ഥ വന്നപ്പോള്‍ മടുപ്പായി. ഞങ്ങള്‍ ഒരു ഏഴ് വർഷം ഒരുമിച്ച്‌ ഉണ്ടായിരുന്നു. എല്ലാവരും അവരവർക്ക് ഇഷ്ടമുള്ള കാര്യങ്ങള്‍ ചെയ്യുക, അതാണ് എനിക്ക് പറയാനുള്ളത്. പെണ്‍കുട്ടികള്‍ക്ക് വേണ്ടത് കല്യാണമോ കുറെ പൈസയോ അല്ല. അവര്‍ക്ക് വേണ്ടത്ര വിദ്യാഭ്യാസം നല്‍കണം, സ്വന്തം കാലില്‍ നില്‍ക്കാന്‍ പഠിപ്പിക്കണം.
ഞാൻ മഞ്ജു വാര്യരുടെ വലിയ ഫാനാണ് മഞ്ജു ചേച്ചിയുടെ അഭിനയം എനിക്ക് ഇഷ്ടമാണ്, അതുപോലെ തന്നെ ഇഷ്മാണ് ജീവിതത്തിലേക്കുള്ള ചേച്ചിയുടെ തിരിച്ചു വരവും...
മോനിപ്പോള്‍ അഞ്ചു വയസായി. എന്നെ വലിയ സപ്പോർട്ട് ആണ് അവൻ. വലിയ ടീവിയില്‍ എന്നെ കാണാൻ ആണ് ആഗ്രഹം എന്ന് അവൻ പറയും. ഞാൻ ഇല്ലാത്തപ്പോള്‍ അച്ഛനും അമ്മയും ആണ് അവനെ നോക്കുന്നത്. അമ്മയെന്ന നിലയില്‍ ഞാൻ ഭയങ്കര പ്രൗഡ് ആണ്...’’ വര്‍ഷ പറയുന്നു.

Ads by Google
Saturday 12 Jul 2025 03.22 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW