Friday, March 13, 2026 Last Updated 36 Min 49 Sec ago English Edition
Todays E paper
Ads by Google
Saturday 12 Jul 2025 12.53 PM

വിജയ്‌ക്കൊപ്പം അഭിനയിച്ചത് ഇഷ്ടപ്പെട്ടു, പക്ഷേ ലോകേഷ് എന്നെ വേണ്ടവിധം ഉപയോഗിച്ചില്ല; സഞ്ജയ് ദത്ത്

sanjay-dutt-

ലോകേഷ് കനകരാജ് വിജയ് കൂട്ടുകെട്ടിലെത്തിയ ചിത്രമാണ് ലിയോ. മാസ്റ്റര്‍ എന്ന ചിത്രത്തിന് ശേഷം ഇരുവരും ഒന്നിച്ചെത്തിയ ചിത്രം കൂടിയായിരുന്നു ഇത്. തിയറ്ററുകളില്‍ ലിയോ വന്‍ വിജയമായി മാറുകയും ചെയ്തു. ഇപ്പോഴിതാ ലിയോയില്‍ അഭിനയിച്ചതില്‍ തനിക്ക് നിരാശയുണ്ടൈന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സഞ്ജയ് ദത്ത്.

ചിത്രത്തില്‍ സംവിധായകന്‍ തന്നെ വേണ്ട രീതിയില്‍ ഉപയോഗിച്ചിട്ടില്ലെന്ന് തോന്നിയെന്നാണ് സഞ്ജയ് ദത്ത് തുറന്നു പറഞ്ഞത്. തന്റെ പുതിയ കന്നഡ ചിത്രം കെ ഡി-ദ് ഡെവിള്‍ എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് സഞ്ജയ് ദത്ത് ഇക്കാര്യം പറഞ്ഞത്.

രജനികാന്തിനോടും കമല്‍ ഹാസനോടും ബഹുമാനമുണ്ട്. അവരെന്റെ സീനിയേഴ്‌സാണ്. അവരില്‍ നിന്നും ഒരുപാട് പഠിക്കാനുണ്ട്. രജനികാന്തിനൊപ്പം ചില സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. അദ്ദേഹം വളരെ എളിമയുളള വ്യക്തിയാണ്. ദളപതി വിജയിക്കൊപ്പം അഭിനയിക്കാന്‍ സാധിച്ചതിലും എനിക്ക് വളരെയധികം സന്തോഷമുണ്ട്.

പക്ഷേ ലോകേഷ് കനകരാജിനോട് എനിക്ക് ദേഷ്യമുണ്ട്. കാരണം ലിയോയില്‍ അദ്ദേഹം എനിക്ക് ഒരു വലിയ റോള്‍ തന്നില്ല. എന്നെ ശരിക്ക് ഉപയോഗിച്ചില്ല സഞ്ജയ് ദത്ത് പറഞ്ഞു. ഒരു പുഞ്ചിരിയോടെയാണ് സഞ്ജയ് ദത്ത് തന്റെ നിരാശ പ്രകടിപ്പിച്ചത്.

അജിത് സാറിനേയും ഇഷ്ടമാണ്. അദ്ദേഹം എന്റെ അടുത്ത സുഹൃത്താണ്. രജനികാന്തിന്റെ നിരവധി സിനിമകള്‍ കണ്ടിട്ടുണ്ട്. കൂലിക്കായി കാത്തിരിക്കുകയാണ്. കമല്‍ ഹാസനുവേണ്ടി തഗ് ലൈഫും കാണും സഞ്ജയ് ദത്ത് പറഞ്ഞു. പാര്‍ത്ഥിപന്‍, ലിയോ ദാസ് എന്നീ കഥാപാത്രങ്ങളായാണ് ലിയോയില്‍ വിജയ് എത്തിയത്. തൃഷയാണ് ചിത്രത്തിലെ നായിക.

ലിയോയുടെ അച്ഛന്റെ വേഷത്തില്‍ ഗ്യാങ്‌സ്റ്റര്‍ ആയാണ് സഞ്ജയ് ദത്ത് സിനിമയില്‍ എത്തിയത് അര്‍ജുന്‍ ദാസ്, ഗൗതം വാസുദേവ് മേനോന്‍, മന്‍സൂര്‍ അലി ഖാന്‍, മാത്യു തോമസ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

പ്രേം ആണ് കെ ഡി സംവിധാനം ചെയ്യുന്നത്. കെവിഎന്‍ പ്രൊഡക്ഷന്‍സ് ആണ് ചിത്രത്തിന്റെ നിര്‍മാണം. ധ്രുവ് സര്‍ജ, ശില്‍പ്പ ഷെട്ടി, സഞ്ജയ് ദത്ത് എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW