Thursday, March 12, 2026 Last Updated 15 Min 39 Sec ago English Edition
Todays E paper
Ads by Google
Saturday 12 Jul 2025 09.08 AM

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ ഇന്ന് കേരളത്തില്‍ ; സംസ്ഥാനകമ്മറ്റി ഓഫീസ് ഉദ്ഘാടനം ചെയ്യും

uploads/news/2025/07/790608/amithshah.gif

തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ ഇന്ന് കേരളത്തില്‍. ബിജെപിയുടെ സംസ്ഥാനകമ്മറ്റി ഓഫീസ് ഉദ്ഘാടനത്തിനായി വെള്ളിയാഴ്ച രാത്രി തന്നെ തിരുവനന്തപുരത്ത് എത്തിയ ആഭ്യന്തരമന്ത്രിയെ സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന്റെ നേതൃത്വത്തില്‍ സ്വീകരിച്ചു. നാടമുറിച്ച് കെട്ടിടത്തില്‍ പ്രവേശിച്ച് വിളക്ക് കൊളുത്തിയാണ് ഓഫീസ് ഉദ്ഘാടനം നിര്‍വ്വഹിക്കുക. ഓഫീസ് മന്ദിരത്തില്‍ പതാക ഉയര്‍ത്തുകയും വളപ്പില്‍ ചെമ്പകത്തൈ നടുകയും ചെയ്യുന്നുണ്ട്.

ഇതിന് പുറമേ കെ.ജി്. മാരാരുടെ വെങ്കലപ്രതിമ അമിത്ഷാ അനാവരണം ചെയ്യും. 11.30 ന് പുത്തരിക്കണ്ടം മൈതാനിയില്‍ നടക്കുന്ന വാര്‍ഡുതല നേതൃസംഗമവും ഉദ്ഘാടനം ചെയ്യുന്നുണ്ട്. ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപരും ജില്ലകളിലെ 25,000 പേര്‍ പങ്കെടുക്കുമെന്നാണ് കരുതുന്നത്. 5000 വാര്‍ഡ്തല സമിതിയിലെ ആള്‍ക്കാരാണ് എത്തുക. ഒന്നരലക്ഷം പേര്‍ വെര്‍ച്വലായി സമ്മേളനത്തിന്റെ ഭാഗമാകുമെന്നാണ് ബിജെപി സംസ്ഥാന നേതൃത്വം വ്യക്തമാക്കിയിരിക്കുന്നത്. പത്തു ജില്ലകളിലെ അഞ്ചംഗ വാര്‍ഡ് സമിതി അംഗങ്ങളും പഞ്ചായത്ത് മുതല്‍ ജില്ലാതലം വരെയുള്ള നേതാക്കളും വിര്‍ച്വല്‍ പങ്കാളിത്തത്തില്‍ ചേരുമെന്നും വിവരമുണ്ട്.

അതിനിടയില്‍ ബിജെപി സംസ്ഥാന ഭാരവാഹി പട്ടികയും പ്രഖ്യാപിച്ചിരിക്കുകയാണ്. ബി.ജെ.പിയുടെ പുതിയ സംസ്ഥാന ഭാരവാഹികളില്‍ മുന്‍ ഡി.ജി.പി: ആര്‍. ശ്രീലേഖയും. സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ഇന്നലെ പ്രഖ്യാപിച്ച പട്ടികയില്‍ വൈസ് പ്രസിഡന്റ്പദമാണ് ശ്രീരേഖയ്ക്കുള്ളത്. എം.ടി. രമേശ്, ശോഭാ സുരേന്ദ്രന്‍, എസ്. സുരേഷ്, അനൂപ് ആന്റണി ജോസഫ് എന്നിവരാണ് പുതിയ ജനറല്‍ സെക്രട്ടറിമാര്‍.

ആര്‍.എസ്.എസില്‍നിന്ന് പ്രചാരകനെ നിയോഗിക്കുമെന്ന പ്രതീക്ഷയില്‍ സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറിപദം ഒഴിച്ചിട്ടിട്ടുണ്ട്. കെ.എസ്. രാധാകൃഷ്ണന്‍, സി. സദാനന്ദന്‍, പി. സുധീര്‍, സി. കൃഷ്ണകുമാര്‍, ബി. ഗോപാലകൃഷ്ണന്‍, ഡോ: അബ്ദുള്‍ സലാം, കെ. സോമന്‍, കെ.കെ. അനീഷ് കുമാര്‍, ഷോണ്‍ ജോര്‍ജ് എന്നിവരാണ് മറ്റു വൈസ് പ്രസിഡന്റുമാര്‍.

അശോകന്‍ കുളനട, കെ. രഞ്ജിത്, രേണു സുരേഷ്, വി.വി. രാജേഷ്, പന്തളം പ്രതാപന്‍, ജിജി ജോസഫ്, എം.വി. ഗോപകുമാര്‍, പൂന്തുറ ശ്രീകുമാര്‍, പി. ശ്ര്യാം രാജ്, എം.പി. അഞ്ജന എന്നിവരാണ് സെക്രട്ടറിമാര്‍. ഇ. കൃഷ്ണദാസ് ട്രഷററാകും. അഭിജിത്ത് ആര്‍. നായര്‍ സോഷ്യല്‍ മീഡിയാ കണ്‍വീനറും ടി.പി. ജയചന്ദ്രന്‍ മുഖ്യവക്താവുമാകും. സന്ദീപ് സോമനാഥാണ് മീഡിയാ കണ്‍വീനര്‍. സംസ്ഥാന സെല്‍ കോ-ഓര്‍ഡിനേറ്ററായി വി.കെ. സജീവനെ നിയമിച്ചു. ജയരാജ് കൈമള്‍ ഓഫീസ് സെക്രട്ടറിയായി തുടരും.

Ads by Google
Ads by Google
LATEST NEWS
TRENDING NOW