Thursday, March 12, 2026 Last Updated 37 Min 5 Sec ago English Edition
Todays E paper
Ads by Google
Friday 04 Apr 2025 06.02 PM

തൃശ്ശൂര്‍ പൂരം വെടിക്കെട്ട്; കേന്ദ്രമന്ത്രി പിയൂഷ് ഗോയലുമായി ചര്‍ച്ച നടത്തുമെന്ന് സുരേഷ് ഗോപി

thrissur pooram, union minister

തൃശ്ശൂര്‍ പൂരം വെടിക്കെട്ട് സംബന്ധിച്ച് കേന്ദ്രമന്ത്രി പിയൂഷ് ഗോയലുമായി ചര്‍ച്ച നടത്തുമെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. തിരുവമ്പാടി പാറമേക്കാവ് ദേവസ്വം ഭാരവാഹികളെയും കേന്ദ്ര മന്ത്രിയുമായുള്ള ചര്‍ച്ചയില്‍ പങ്കെടുപ്പിക്കും. കേന്ദ്രമന്ത്രിതല ചര്‍ച്ചയ്ക്കുള്ള തീയതി ഉടന്‍ തീരുമാനിക്കുമെന്നും സുരേഷ് ഗോപി വ്യക്തമാക്കി.

ഒരു മന്ത്രി എന്ന നിലയില്‍ ചെയ്യാവുന്ന കാര്യങ്ങളെല്ലാം പരമാവധി ചെയ്തിട്ടുണ്ട് പൂരത്തിന്റെ ഒരുക്കങ്ങളെല്ലാം മുഖ്യമന്ത്രി വിലയിരുത്തുന്നുണ്ട്. വെടിക്കെട്ടായാലും ആനയുടെ കാര്യമായാലും എല്ലാം അങ്കലാപ്പിന്റെ സൃഷ്ടി മാത്രമാണ് നടക്കുന്നതെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

അതേസമയം, തൃശ്ശൂര്‍ പൂരം അലങ്കോലപ്പെടുത്തിയ സംഭവത്തില്‍ അന്വേഷണവുമായി ബന്ധപ്പെട്ട് മൂന്ന് മാസത്തിനകം തീരുമാനം എടുക്കണമെന്ന് ഹൈക്കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ക്രമസമാധാനം ഉറപ്പുവരുത്താന്‍ സംസ്ഥാന പൊലീസ് മേധാവിയും ജില്ലാ കളക്ടറും നടപടി എടുക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. പൂരം അലങ്കോലപ്പെടുത്തിയതുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ ഹൈക്കോടതി തീര്‍പ്പാക്കി.

Ads by Google
Ads by Google
LATEST NEWS
TRENDING NOW