Sunday, March 15, 2026 Last Updated 22 Min 21 Sec ago English Edition
Todays E paper
Ads by Google
Friday 11 Jul 2025 09.25 AM

ഗ്ലാമറസ് ലുക്കില്‍ സ്രിന്ദ; ചിത്രങ്ങള്‍ പങ്കുവെച്ച് താരം

srinda-
photo-www.instagram.com/srindaa

ഗ്ലാമറസ് ലുക്കില്‍ കളര്‍ഫുള്‍ ചിത്രങ്ങള്‍ പങ്കുവെച്ച് നടി സ്രിന്ദ. ഹായ് എന്ന അടിക്കുറിപ്പോടെയാണ് സ്രിന്ദ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്. നീല ജനാലകളുളള പഴയ കെട്ടിടത്തിന്റെ പശ്ചാത്തലത്തില്‍ നീലയും പച്ചയും കലര്‍ന്ന മോഡേണ്‍ ഡ്രസ്സ് ധരിച്ച ശ്രിന്ദയെ ചിത്രങ്ങളില്‍ കാണാം.

സെലിബ്രിറ്റികളടക്കം നിരവധിപ്പേരാണ് ചിത്രത്തിന് ലൈക്കും കമന്റും ചെയ്തിരിക്കുന്നത്. സൂപ്പര്‍ ലുക്ക്, വൗ!! ബ്യൂട്ടിഫുള്‍ എന്നിങ്ങനെ പോകുന്നു കമന്റുകള്‍.

2010ല്‍ പുറത്തിറങ്ങിയ '4 ഫ്രണ്ട്‌സ്' എന്ന ചിത്രത്തിലൂടെയാണ് സ്രിന്ദ സിനിമ അഭിനയ രംഗത്ത് സജീവമാകുന്നത്. 'ഇരട്ട', 'ബോഗയ്ന്‍വില്ല', 'കുഞ്ഞിരാമായണം' തുടങ്ങി നിരവധി ചിത്രങ്ങളില്‍ സ്രിന്ദ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. കൊച്ചിയില്‍ സ്വന്തമായൊരു റസ്റ്ററന്റും അടുത്തിടെ താരം ആരംഭിച്ചിട്ടുണ്ട്.

Ads by Google
Friday 11 Jul 2025 09.25 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW