Friday, March 13, 2026 Last Updated 13 Min 54 Sec ago English Edition
Todays E paper
Ads by Google
Thursday 10 Jul 2025 11.39 AM

അനില്‍കുമാര്‍ സര്‍വകലാശാലയില്‍ ജോലിക്കെത്തി ; വിസിയുടെ നിര്‍ദേശം അവഗണിച്ച് സുരക്ഷാ ജീവനക്കാര്‍

uploads/news/2025/07/790317/kera-university.jpg

തിരുവനന്തപുരം: സിന്‍ഡിക്കേറ്റ് സസ്‌പെന്‍ഷന്‍ പിന്‍വലിച്ച കേരളാ സര്‍വകലാശാല റജിസ്ട്രാര്‍ കെ.എസ്. അനില്‍കുമാര്‍ സര്‍വകലാശാലയില്‍ എത്തി. രാവിലെ 10.45 ഓടെ തന്റെ ക്യാബിനില്‍ എത്തിയ അനില്‍കുമാര്‍ ഓഫീസില്‍ പ്രവേശിച്ചു. നേരത്തേ വൈസ്് ചാന്‍സലര്‍ റജിസ്ട്രാടെ ക്യാമ്പസില്‍ കടത്തിവിടരുതെന്ന് സെക്യൂരിറ്റി ജീവനക്കാര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നെങ്കിലും അത് പാലിക്കപ്പെട്ടില്ല.

വൈസ് ചാന്‍സലര്‍ നല്‍കിയ നടപടി അവഗണിച്ചുകൊണ്ട് കേരളസര്‍വകലാശാലയില്‍ സ്വന്തം ചേംബറില്‍ കെ.എസ്. അനില്‍കുമാര്‍ കയറിയിരുന്നു. നേരത്തേ വൈസ് ചാന്‍സലര്‍ കെ.എസ്. അനില്‍കുമാറിനെ സസ്‌പെന്റ് ചെയ്‌തെങ്കിലും സിന്‍ഡിക്കേറ്റ് ഇത് തള്ളിക്കളഞ്ഞിരുന്നു. സിന്‍ഡിക്കേറ്റ് സസ്‌പെന്‍ഷന്‍ പിന്‍വലിക്കുകയും ചെയ്തിരുന്നു. നേരത്തേ താല്‍ക്കാലിക വൈസ് ചാന്‍സലറായിരുന്ന സിസാതോമസ് അനില്‍കുമാറിനെ സസ്‌പെന്റ് ചെയ്ത ശേഷം മിനി ഡിജോ കാപ്പന് റജിസ്ട്രാറുടെ ചുമതല നല്‍കി ഉത്തരവിറക്കിയിരുന്നു.

അതേസമയം വിദേശപര്യടനത്തിന് പോയ ഗവര്‍ണര്‍ നിയോഗിച്ച താല്‍ക്കാലിക വൈസ്ചാന്‍സിലര്‍ മോഹന്‍ കുന്നുമ്മല്‍ ഇതുവരെ സ്ഥലത്ത് എത്തിച്ചേര്‍ന്നിട്ടില്ല. കഴിഞ്ഞദിവസം വിദേശ പര്യടനത്തിന് പോയ കേരളാസര്‍വകലാശാല വൈസ് ചാന്‍സിലര്‍ താല്‍ക്കാലിക വി.സി.യായി സിസാതോമസിനെ നിയോഗിച്ചിരുന്നു. ഇവരായിരുന്നു റജിസ്ട്രാര്‍ അനില്‍കുമാറിനെ സസ്‌പെന്റ് ചെയ്തത്. അതേസമയം മോഹന്‍ കുന്നുമ്മല്‍ ഇന്ന് സര്‍വകലാശാലയല്‍ എത്തുമ്പോള്‍ വലിയ പ്രതിഷേധം സംഘടിപ്പിക്കാനുള്ള സാധ്യതകളുമുണ്ട്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW