Saturday, March 14, 2026 Last Updated 9 Min 27 Sec ago English Edition
Todays E paper
Ads by Google
Thursday 10 Jul 2025 08.29 AM

കേരളസര്‍വകലാശാലയില്‍ അസാധാരണ പ്രതിസന്ധി ; വൈസ് ചാന്‍സലറും റജിസ്ട്രാറും ഇന്ന് എത്തും

uploads/news/2025/07/790276/kerala-uty.jpg

തിരുവനന്തപുരം: താല്‍ക്കാലിക വൈസ് ചാന്‍സലറും റജിസ്ട്രാറും ഇന്ന് ആസ്ഥാനത്തേക്ക് എത്തുന്ന സാഹചര്യത്തില്‍ കേരളാസര്‍വകലാശാല ഇന്ന് സംഘര്‍ഷ മുഖരിതമായേക്കും. സര്‍വകലാശാലയിലെ നടപടികളില്‍ എസ്എഫ്‌ഐ യും ഡിവൈഎഫ്‌ഐ യും പഠിപ്പ് മുടക്കിയുള്ള പ്രതിഷേധവും അത് തടയാന്‍ പോലീസ് സന്നാഹവും തയ്യാറാകുന്ന സാഹചര്യത്തില്‍ തലസ്ഥാനം സംഘര്‍ഷഭരിതമാകും.

വി.സി. സര്‍വകലാശാലയിലെ വളപ്പില്‍ പോലും കയറരുതെന്ന് നോട്ടീസ് നല്‍കിയ രജിസ്ട്രാര്‍ അനില്‍കുമാര്‍ ഡ്യൂട്ടിക്ക് എത്തുന്നുണ്ട്. ഇദ്ദേഹം ഓഫീസില്‍ കയറുകയോ ഡ്യൂട്ടി നിര്‍വഹിക്കുകയോ ചെയ്യരുത് എന്നായിരുന്നു നേരത്തേ താല്‍ക്കാലിക വി.സി. കത്ത് നല്‍കിയത്. എന്നാല്‍ തന്നെ തിരിച്ചെടുത്തത് സിന്‍ഡിക്കേറ്റാണ്. അതു വൈസ്ചാന്‍സലറുടെ അധികാര പരിധിയില്‍ വരുന്ന കാര്യമല്ലെന്നാണ് റജിസ്ട്രാറുടെ നിലപാട്.

റജിസ്ട്രാറിനെതിരേ നടപടിക്കൊരുങ്ങുകയാണ് വൈസ് ചാന്‍സലര്‍. എന്നാല്‍ സിന്‍ഡിക്കേറ്റ് ഇത് തള്ളിയിട്ടുണ്ട്. താല്‍ക്കാലിക വി.സിയായ മോഹന്‍ കുന്നുമ്മേല്‍ വിദേശപര്യടനം കഴിഞ്ഞ് ഇന്ന് സര്‍വകലാശാലയില്‍ എത്തുന്നുണ്ട്. ഇടതു വിദ്യാര്‍ത്ഥി യുവജന പ്രസ്ഥാനങ്ങള്‍ ഇന്ന് സര്‍വകലാശാലയിലേക്ക് മാര്‍ച്ച് നേരത്തേ പ്രഖ്യാപിച്ചിട്ടുണ്ട്. എസ്എഫ്‌ഐ ഇന്ന് പഠിപ്പുമുടക്കിയുള്ള പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്. ഇതിന് പുറമേ സര്‍വകലാശാലയുമായി ബന്ധപ്പെട്ട പ്രതിഷേധവുമായി രാജ്ഭവനിലേക്ക് മാര്‍ച്ച് നടത്താനുള്ള നീക്കത്തിലുമാണ്.

സര്‍വകലാശാലയിലേക്ക് ഇന്ന് ഡിവൈഎഫ്‌ഐ മാര്‍ച്ചും പ്രഖ്യാപിച്ചിട്ടുണ്ട്. ഇടതുഅദ്ധ്യാപക സംഘടനകളും ഇന്ന് സമരരംഗത്തുണ്ട്. രണ്ടു സംഘടനകളുടെയും പ്രതിഷേധത്തെ പ്രതിരോധിക്കാന്‍ പോലീസും വലിയ രീതിയില്‍ സന്നാഹമൊരുക്കുന്നുണ്ട്. സര്‍വകലാശാലയുടെ ചരിത്രത്തില്‍ തന്നെ ഇതാദ്യമാണ് ഇത്തരമൊരു പ്രതിസന്ധി. കഴിഞ്ഞ ദിവസം നാട്ടിലെത്തിയ മോഹന്‍ കുന്നുമ്മേല്‍ സാങ്കേതികമായി സ്ഥാനം ഏറ്റെടുത്തെങ്കിലും ഇന്നായിരിക്കും ഓഫീസില്‍ എത്തുക.

Ads by Google
Ads by Google
LATEST NEWS
TRENDING NOW