-->
തമിഴകത്തിന്റെ പ്രിയ താരം ജയം രവി എന്ന രവി മേനോന്റെ ഭാര്യയെന്ന നിലയിലാണ് ആര്‍തി രവിയെ പ്രേക്ഷകര്‍ അറിഞ്ഞു തുടങ്ങിയത്. പിന്നീട് രവി പങ്കിടുന്ന ചിത്രങ്ങളിലൂടെ ലൈംലൈറ്റില്‍ നിറഞ്ഞു നിന്നു താരപത്നി. സോഷ്യല്‍ മീഡിയയിലൂടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും പങ്കിട്ടും ആര്‍തി നിറഞ്ഞു നില്‍ക്കാറുണ്ട്. ഫോട്ടോഷൂട്ടുകളില്‍ ആര്‍തി പങ്കിടുന്ന ചിത്രങ്ങള്‍ കണ്ടിട്ട് താരപത്നിയുടെ സൗന്ദര്യം ഒരു താരത്തേക്കാള്‍ മുകളിലാണെന്ന് പല കമന്റുകളും ആരാധകര്‍ കുറിക്കാറുമുണ്ട്.
അടുത്തിടെ ആര്‍തി വാര്‍ത്തകളില്‍ നിറഞ്ഞത് ജയം രവിയുമായിട്ടുള്ള വിവാഹമോചന വാര്‍ത്തകളിലൂടെയാണ്. തനിക്ക് ഭാര്യയില്‍ നിന്നും ഭാര്യമാതാവില്‍ നിന്നും ഒരുപാട് മാനസിക പീഡനങ്ങള്‍ അനുഭവിക്കേണ്ടി വന്നിട്ടുണ്ടെന്നാണ് രവി പറഞ്ഞത്. എന്നാല്‍ ജയം രവിയുടെ വിവാഹമോചന പ്രഖ്യാപനം തന്റെ അറിവോ സമ്മതമോ ഇല്ലാതെയെന്ന് ഭാര്യ ആര്‍തി രവി പറഞ്ഞു. ഗായികയായ കെനിഷ ഫ്രാന്‍സിസുമൊത്ത് രവി മോഹന്‍ ഒരു വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുക്കാനെത്തിയതോടെ ആര്‍തിയും സോഷ്യല്‍ മീഡിയ കുറിപ്പിലൂടെ താന്‍ അനുഭവിച്ചത് എന്തൊക്കെയായിരുന്നെന്ന് വിശദമായി കുറിച്ചിരുന്നു.
ഇപ്പോഴിതാ താന്‍ ഒരു വൈകുന്നേരം ആസ്വദിക്കുന്നതിനെക്കുറിച്ച് കുറിപ്പും ചിത്രങ്ങളും പങ്കിടുകയാണ് ആര്‍തി രവി. സാരിയുടുത്ത് അതിസുന്ദരിയായ ചിത്രങ്ങളില്‍ മകനൊപ്പമുള്ള സുന്ദരനിമിഷങ്ങളും താരം പങ്കുവച്ചിട്ടുണ്ട്.
‘‘ഹൃദയത്തിൽ എന്തോ ഒന്ന്...ചില സന്ധ്യകൾ...വളരുന്ന ചില കാര്യങ്ങൾക്കിടയിൽ ഒരു സൂര്യാസ്തമയം, മുറുകെ പിടിക്കുന്ന രണ്ട് കൈകൾ, വാക്കുകളില്ലാതെ അടുത്തു നിൽക്കുന്ന ഒരു ഹൃദയം...എല്ലാം പൂർണമായി തോന്നിപ്പിക്കുന്ന ശാന്തമായ സ്നേഹം....’’ എന്ന ക്യാപ്ഷന്‍ നല്‍കിയാണ് തന്റെ ചിത്രങ്ങള്‍ ആര്‍തി പങ്കിട്ടിരിക്കുന്നത്. ഒറ്റയ്ക്ക് റിലാക്സ് ചെയ്യുന്ന ചിത്രങ്ങള്‍ക്കൊപ്പം മക്കള്‍ക്കൊപ്പമുള്ള ക്യൂട്ടായ സുന്ദരനിമിഷങ്ങളടങ്ങിയ ചിത്രങ്ങളുമുണ്ട്. വളര്‍ത്തു നായയെ താലോലിക്കുന്ന ചിത്രവുമുണ്ട്. ഓരോ ചിത്രങ്ങള്‍ക്ക് മുകളിലും ഓരോ ക്യാപ്ഷനുകളും നല്‍കിയിട്ടുണ്ട്. ‘എനിക്ക് ചുറ്റുമുള്ളതെല്ലാം വളർന്നുകൊണ്ടിരുന്നു, അതുപോലെ എനിക്കും...ചില ഹൃദയങ്ങൾക്ക് എവിടെ താമസിക്കണമെന്ന് അറിയാമായിരുന്നു...പ്രണയം ഇങ്ങനെയാണ് അനുഭവപ്പെടുന്നത്... സമാധാനത്തിന് ശബ്ദത്തിന്റെ ആവശ്യമില്ല...ആ വൈകുന്നേരം വെളിച്ചം കൂടുതൽ മൃദുവായി തോന്നി...തീർച്ചയായും അമ്മയുടെ കടമകൾക്കിടയിൽ ...78-ാമത്തെ തവണയും എനിക്ക് അമ്മ കേൾക്കുന്നില്ലെന്ന് നടിക്കാൻ ഞാൻ ആഗ്രഹിക്കുന്നു...’ എന്നതടക്കമാണ് കുറിപ്പുകള്‍.
പതിവു പോലെ ആര്‍തിയുടെ പോസ്റ്റിനെ ഹൃദയപൂര്‍വ്വം സ്വീകരിക്കുകയാണ് ആരാധകര്‍. ആരതി കരുത്തയായ സ്ത്രീയാണെന്നും ധൈര്യമായി മുന്നോട്ടു പോകൂവെന്നും ആളുകള്‍ പോസ്റ്റിന് കമന്റിട്ടിട്ടുണ്ട്.