Sunday, March 15, 2026 Last Updated 15 Min 56 Sec ago English Edition
Todays E paper
Ads by Google
Wednesday 09 Jul 2025 01.11 PM

ജാനകി എന്ന പേര് സീതയുടെ വിശുദ്ധനാമം ; അന്യമതക്കാരനായ അഭിഭാഷകന്‍ വിചാരണ ചെയ്യുന്നു ; സെന്‍സര്‍ബോര്‍ഡിന്റെ വിചിത്രവാദം

uploads/news/2025/07/790220/janaki.jpg

കൊച്ചി: ജാനകി വേഴ്‌സസ് സ്‌റ്റേറ്റ് ഓഫ് കേരള സിനിമായുമായി ബന്ധപ്പെട്ട് സെന്‍സര്‍ബോര്‍ഡ് കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിന്റെ വിവരങ്ങള്‍ പുറത്തുവരുന്നു. സീതയുടെ പര്യായമായ ജാനകി എന്നാണ് നായികയുടെ പേരെന്നും സിനിമയിലെ ഏറെ നിര്‍ണ്ണായകമായ രംഗത്ത് നായികയെ വിചാരണ ചെയ്യുന്നത് ഒരു അന്യമതസ്ഥനാണെന്നും വിസ്താരവേളയില്‍ അപമാനിക്കുന്ന ചോദ്യം ചോദിക്കുന്നെന്നുമാണ് കണ്ടെത്തല്‍. ഈ രംഗം നാട്ടിലെ കഥാപാത്രത്തിന്റെ അന്തസ്സിനെ അപമാനിക്കുന്നതാണെന്നുമാണ് കണ്ടെത്തല്‍.

ജാനകി സീതാദേവിയുെട വിശുദ്ധനാമമാണ്. അതുകൊണ്ടു തന്നെ അവസാനരംഗത്തില്‍ അപമാനിക്കുന്ന ചോദ്യങ്ങള്‍ അഭിഭാഷകന്‍ നടത്തുന്നുണ്ട്. അത് മതങ്ങള്‍ തമ്മിലുള്ള അഭിപ്രായ വ്യത്യാസത്തിന് കാരണമാകും. വിസ്താര വേളയില്‍ അപമാനിക്കുന്ന ചോദ്യങ്ങള്‍ ഉന്നയിക്കുന്നുണ്ട്. അതേസമയം ഇത് ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണെന്നാണ് സിനിമയുടെ നിര്‍മ്മാതാക്കള്‍ കോടതിയില്‍ നല്‍കിയിരിക്കുന്ന ഹര്‍ജിയില്‍ വ്യക്തമാക്കിയിരിക്കുന്നത്. നേരത്തേ സിനിമയുടെ നിര്‍മ്മാതാക്കള്‍ സെന്‍സര്‍ബോര്‍ഡിനെതിരേ രംഗത്ത് വന്നിരുന്നു.

സിനിമയുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം ഹൈക്കോടതിയില്‍ നിന്നും വരാനിരിക്കെ സെന്‍സര്‍ബോര്‍ഡ് ഒടുവില്‍ അയഞ്ഞിരുന്നു. സിനിമയുടെ പേരുമായി ബന്ധപ്പെട്ട കാര്യത്തില്‍ ഇളവ് വരുത്തുന്നതിനും സിനിമയ്ക്ക് ആദ്യം നിര്‍ദേശിച്ച 96 കട്ടുകള്‍ വേണ്ടെന്നും സിനിമയുടെ അവസാനം ഉപയോഗിക്കുന്ന രംഗത്തിന് പേരിന് മുന്നിലോ പിന്നിലോ ഇനിഷ്യല്‍ കൂടി ചേര്‍ക്കാനാണ് ഒരു നിര്‍ദേശം.

സിനിമയുടെ 'ജാനകി' എന്ന പേര് മാറ്റേണ്ടതില്ലെന്നും പകരം മുന്നിലോ പിന്നിലോ വി. എന്ന് ഇനീഷ്യല്‍ ചേര്‍ക്കാനുമാണ് ഹൈക്കോടതിയില്‍ നല്‍കിയിരിക്കുന്ന വിചിത്രവാദം. സിനിമയില്‍ കോടതിയുടെ വിചാരണവേള രംഗത്ത് ജാനകി എന്ന് പറയുന്ന ഭാഗം മ്യൂട്ട് ചെയ്യാനും നിര്‍ദേശമുണ്ട്. സിനിമയുടെ സബ് ടൈറ്റിലില്‍ 'വി' എന്നത് പേരിന് മുന്നിലോ പിന്നിലോ ഉപയോഗിക്കണം. ജാനകി വിദ്യാധരന്‍ എന്നാണ് സിനിമയിലെ നായികയുടെ പേര്. ഹൈക്കോടതി നിര്‍മ്മാതാക്കളുടെ നിലപാട് തേടിയിട്ടുണ്ട്.

ഹൈക്കോടതി കേസ് വീണ്ടും പരഗണിക്കുമ്പോള്‍ നിലപാട് വ്യക്തമാക്കണം. സിനിമ തര്‍ക്കത്തിലായതോടെ സിനിമ കാണണമെന്ന നിലപാട് ഹൈക്കോടതി എടുത്തിരുന്നു. തുടര്‍ന്ന് ലാല്‍മീഡിയയില്‍ ജസ്റ്റീസ് എന്‍ അഖിലേഷ് ലാല്‍മീഡിയയില്‍ എത്തി സിനിമ കണ്ടിരുന്നു.

Ads by Google
Ads by Google
TRENDING NOW