-->
പത്തനംതിട്ട: കോന്നിയില്‍ പാറയിടിഞ്ഞ് അപകടമുണ്ടായ പാറമടയില്‍ അളവില്‍ കൂടുതല്‍ പാറ പൊട്ടിച്ചോ, അനുവദിച്ച സ്ഥലത്തായിരുന്നു പാറ പൊട്ടിച്ചത് എന്നതടക്കമുള്ള കാര്യങ്ങളില്‍ അന്വേഷണം നടത്തും. ക്വറിക്കെതിരെ നേരത്തെ നാട്ടുകാര്‍ മലിനീകരണം അടക്കമുള്ള പരാതികള്‍ നല്‍കിയിരുന്നെങ്കിലും പരിശോധനയില്‍ അത്തരത്തിലൊന്നും കണ്ടെത്താന്‍ സാധിച്ചിരുന്നില്ല എന്നും കളക്ടര്‍ പറഞ്ഞു.
പാറമടയ്ക്ക് 2026 ഫെബ്രുവരി വരെ പെര്‍മിറ്റ് കിട്ടിയിട്ടുണ്ടെന്നാണ് കിട്ടിയിരിക്കുന്ന വിവരമെന്നും ജില്ലാ കളക്ടര്‍ പ്രേം കൃഷ്ണന്‍ വ്യക്തമാക്കി. ജിയോളജി വകുപ്പിനോട് വിശദമായ റിപ്പോര്‍ട്ട് തരാന്‍ ആവശ്യപ്പെട്ടിട്ടുണ്ട് എന്നും കളക്ടര്‍ മാധ്യമങ്ങളോട് പറഞ്ഞു. അളവില്‍ കൂടുതല്‍ പാറ പൊട്ടിച്ചോ, അനുവദിച്ച സ്ഥലത്തായിരുന്നോ പാറ പൊട്ടിച്ചത് എന്നതടക്കമുള്ള കാര്യങ്ങളില്‍ അന്വേഷണം നടത്തും.
അതേസമയം തുടര്‍ച്ചയായി ഇവിടെ അനധികൃതമായി പാറഖനനം നടത്തുകയാണെന്നും 2024 വരെയുള്ള ലൈസന്‍സ് 2026 ആയി തിരുത്തുകയായിരുന്നു എന്നും നാട്ടുകാര്‍ ആക്ഷേപിക്കുന്നു. പാറഖനനത്തിന്റെ ആഘാതം വീടുകളെയും ബാധിക്കുന്നുണ്ടെന്നും ഇവര്‍ പറയുന്നു. എക്‌സ്‌കവേറ്റര്‍ ഉപയോഗിച്ച് പൊട്ടിച്ചിട്ട പാറ നീക്കുന്നതിനിടെയാണ് അപകടമുണ്ടായത്. അറുപത് അടി ഉയരത്തുനിന്നും പാറകള്‍ കൂട്ടതോടെ താഴേക്ക് വീഴുകയായിരുന്നു. സ്ഥലത്ത് വീണ്ടും പാറക്കല്ലുകള്‍ ഇടിഞ്ഞുവീഴുന്നത് രക്ഷാപ്രവര്‍ത്തനത്തിന് ആശങ്കയുയര്‍ത്തുന്നുണ്ട്.