-->
കോന്നി: പത്തനംതിട്ട പയ്യനാമണ്‍ ക്വാറിയില്‍ പാറക്കെട്ട് ഇടിഞ്ഞുണ്ടായ അപകടത്തില്‍ കാണാതായ തൊഴിലാളിക്ക് വേണ്ടിയുള്ള തെരച്ചില്‍ ഇന്നും തുടരും. എന്‍ഡിആര്‍എഫ് സംഘം സ്ഥലത്ത് എത്തിയിട്ടുണ്ട്. പാറക്കെട്ടുകള്‍ ഇടിഞ്ഞുവീണ എക്‌സവേറ്ററിനുള്ളില്‍ കുടുങ്ങിക്കിടക്കുകയാണെന്ന് സംശയിക്കുന്ന ഝാര്‍ഖണ്ഡ് സ്വദേശി അജയ്‌റായിക്ക് വേണ്ടിയുള്ള തെരച്ചിലാണ് പുരോഗമിച്ചുകൊണ്ടിരിക്കുന്നത്.
രക്ഷാപ്രവര്‍ത്തനത്തെ ദുര്‍ഘടമാക്കുന്നത് ചെങ്കുത്തായ പാറക്കെട്ടും മുകളില്‍ നിന്നും പാറക്കെട്ട് ഇടിഞ്ഞുവീഴാനുള്ള സാധ്യതകളുമാണ്. ക്വാറിക്ക് ജീയോളജി വകുപ്പ് 2026 വരെ പെര്‍മിറ്റ് നല്‍കിയിട്ടുള്ളതായിട്ടാണ് കളക്ടര്‍ വ്യക്തമാക്കുന്നത്. ക്വാറിക്കെതിരേ നാട്ടുകാര്‍ നേരത്തേ പരാതി നല്‍കിയിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. അത് ജലം മലിനമാകുന്നതുമായി ബന്ധപ്പെട്ട മാത്രം കാര്യത്തിലാണ് പരാതിയെന്നാണ് വിവരം.
ഒരാളുടെ മൃതദേഹം ഇന്നലെ കണ്ടെത്തിയിരുന്നു. ഒഡീഷ സ്വദേശിയായ മഹാദേവ് പ്രതാപ് എന്നയാളുടെ മൃതദേഹമാണ് കണ്ടെത്തിയത്
രക്ഷാപ്രവര്‍ത്തനത്തിനിടയില്‍ പാറക്കല്ലുകള്‍ ഇടിഞ്ഞു വീണിരുന്നു. അപകടസ്ഥലത്തേക്ക് രക്ഷാപ്രവര്‍ത്തകര്‍ക്ക് മാത്രമാണ് പ്രവേശിക്കാന്‍ അനുമതി. ചെങ്കളത്ത് ഖനനത്തിന് നിരോധനമേര്‍പ്പെടുത്തിയിട്ടുണ്ട്. വലിയ പാറക്കല്ല് മാറ്റിയപ്പോഴാണ് ആദ്യത്തെ മൃതദേഹം കണ്ടെത്തിയത്.
അപകടം നടന്ന് മൂന്ന് മണിക്കൂറിനുശേഷം എക്‌സ്‌കവേറ്ററിന് അടുത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്. രണ്ടാമത്തേയാള്‍ ഹിറ്റാച്ചിയുടെ മുകളില്‍ വീണ കല്ലുകള്‍ക്കിടയിലുണ്ടെന്നാണ് കരുതുന്നത്. വലിയ പാറക്കല്ല് മാറ്റിയപ്പോഴാണ് ആദ്യത്തെ മൃതദേഹം കണ്ടെത്തിയത്. എക്‌സ്‌കവേറ്റര്‍ ഉപയോഗിച്ച് പൊട്ടിച്ചിട്ട പാറ നീക്കുന്നതിനിടെയാണ് അപകടമുണ്ടായത്. എക്‌സ്‌കവേറ്ററിനു മുകളിലേക്ക് പാറകള്‍ വീണ് ഓടിക്കുന്നയാളും സഹായിയുമാണ് അപകടത്തില്‍പ്പെട്ടത്. അറുപത് അടി ഉയരത്തുനിന്നും പാറകള്‍ കൂട്ടതോടെ താഴേക്ക് വീഴുകയായിരുന്നു.