-->
സിഡ്‌നി : ഓസ്ട്രേലിയയിലെ പ്രധാനപെട്ട ജലോത്സവങ്ങളില്‍ ഒന്നായ പെന്റിത്ത് വള്ളം കളി ഈ വരുന്ന ഓഗസ്റ്റ് 2 ആം തീയതി ശനിയഴ്ച ,പെന്റിത്ത് മലയാളീ കൂട്ടായിമ്മയുടെ (PMK) ആഭിമുഖ്യത്തില്‍ സിഡ്‌നി ഇന്റര്‍നാഷണല്‍ റെഗാട്ട സെന്ററില്‍ വച്ചു നടത്തപെടുന്നതാണ് .
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ള ടീമുകള്‍ , ആവേശത്തിന്റെ ആര്‍പ്പ് വിളികളുമായി ഈ ജലയുദ്ധത്തില്‍ പങ്കെടുക്കുവാനായി എത്തിച്ചേരുമ്പോള്‍ , മുന്‍ വര്‍ഷത്തേക്കാള്‍ വര്‍ണാഭമായി നടത്തുവാനുന്നുള്ള തയാറെടുപ്പിലാണ് സംഘാടകര്‍. കണ്ണഞ്ചിപ്പിക്കുന്ന വേഗത്തില്‍ ചുണ്ടന്‍ വള്ളങ്ങള്‍ ചീറിപായുമ്പോള്‍ , വേദിയിലിരിക്കുന്ന കാണികള്‍ക്കു കണ്ടാസ്വദിക്കാനായി വിവിധങ്ങളായ കലാ സാംസ്‌കാരിക പരിപാടികളും , തെയ്യവും , കഥകളിയും, ചെണ്ട മേളവും , വടം വലിയും , ദൃശ്യ വിരുന്നായി വെടിക്കെട്ടും നടത്തപെടുന്നതാണ്.
ഓസ്ട്രേലിയയിലെ പ്രമുഖ വള്ളം കളി ടീമുകളായ 'കണ്ണന്‍ സ്രാങ്കും ' 'പറക്കും ചുണ്ടനും ' ഇത്തവണയും പെന്റിത്ത് വള്ളം കളിയില്‍ പങ്കെടുക്കുന്നതായി അറിയിച്ചിട്ടുണ്ട്. നിലവിലെ ചാമ്പ്യന്മാരായ സ്‌കോഫീല്‍ഡ്‌സ് സ്‌പോര്‍ട്ടിങ് ക്ലബിന്റെ കണ്ണന്‍ സ്രാങ്കും , രണ്ടാം സ്ഥാനക്കാരായ പറക്കും ചുണ്ടനും മറ്റ് ടീമുകളോടൊപ്പം കായലോളങ്ങളില്‍ വിസ്മയം തീര്‍ക്കുവാനുള്ള അവസാന വട്ട തയാറെടുപ്പിലാണ്.
ഇദം പ്രഥമായി നടത്തുന്ന വനിതകളുടെ വള്ളം കളി മത്സരത്തില്‍ സ്‌കോഫീല്‍ഡ്‌സ് സ്‌പോര്‍ട്ടിങ് ക്ലബിന്റെ ടീം ആയ കാന്തരീസ് പെന്റിത്ത് ജലറാണിയുമായി ഏറ്റുമുട്ടും
കാഴ്ചക്കാരുടെ സിരകളില്‍ ആവേശം നിറക്കുന്ന ഈ ജലോല്‍ത്സവം കണ്ടാസ്വദിക്കാനായി മൂവായിരത്തോളം ആളുകളെ ആണ് പ്രതീക്ഷിക്കുന്നതെന്ന് സംഘാടകരായ റെക്‌സ് ജോസ് പുല്ലന്‍ , റിജോ മാത്യു എന്നിവര്‍ അറിയിച്ചു.