Sunday, March 15, 2026 Last Updated 41 Min 34 Sec ago English Edition
Todays E paper
Ads by Google
Monday 07 Jul 2025 01.21 PM

ആശുപത്രികളുടെ ശോച്യാവസ്ഥ, ആരോഗ്യമന്ത്രി രാജിവെയ്ക്കണം ; സംസ്ഥാനത്തുടനീളം പ്രതിഷേധം

uploads/news/2025/07/789892/youth-congrass-march.jpg

പത്തനംതിട്ട: ആരോഗ്യമന്ത്രി വീണാജോര്‍ജ്ജ് രാജിവെയ്ക്കണമെന്നും പ്രാദേശിക ആശുപത്രികളുടെ ശോച്യാവസ്ഥ പരിഹരിക്കണമെന്നും ആവശ്യപ്പെട്ട് ബിജെപയും യൂത്ത്‌കോണ്‍ഗ്രസും മഹിളാകോണ്‍ഗ്രസും സംസ്ഥാനവ്യാപകമായി പ്രതിഷേധ മാര്‍ച്ച് നടത്തി. കണ്ണൂരിലും പത്തനംതിട്ടയിലും കോട്ടയത്തും നെയ്യാറ്റിന്‍ കരയിലും തൃശൂരും ബിജെപി വിവിധ യൂണിറ്റുകള്‍ വിവിധ ആശുപത്രിക്ക് മുന്നില്‍ പ്രതിഷേധിച്ചു. പലയിടത്തും പോലീസ് പ്രതിഷേധിച്ചു.

ബാരിക്കേഡ് വെച്ച് പോലീസ് മാര്‍ച്ച് തടയുകയും വിവിധ സ്ഥലങ്ങളില്‍ പോലീസ് ജലപീരങ്കി പ്രയോഗിക്കുകയും ചെയ്തു. കോട്ടയത്ത് മെഡിക്കല്‍ കോളേജിലേക്കാണ് ബിജെപി മാര്‍ച്ച് നടത്തിയത്. നെയ്യാറ്റിന്‍കരയില്‍ ആശുപത്രയിലേക്കും പത്തനംതിട്ടയില്‍ ജനറല്‍ ആശുപത്രിയിലേക്കുമായിരുന്നു മാര്‍ച്ച്. ബിജെപി കോട്ടയം വെസ്റ്റ് ജില്ലയുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടന്നത്. ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖരനായിരുന്നു കോട്ടയത്ത് പ്രതിഷേധമാര്‍ച്ച് ഉദ്ഘാടനം ചെയ്തത്.

തൃശൂരില്‍ ബിജെപി പ്രവര്‍ത്തകര്‍ ദേശീയപാത ഉപരോധിച്ചിച്ചു. ജില്ലാ ആശുപത്രിയിലേക്കുള്ള മാര്‍ച്ച് പിന്നീട് ദേശീയപാത ഉപരോധിക്കുന്നതിലേക്ക് നീളുകയായിരുന്നു. പോലീസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു നീക്കി. പോലീസുമായി പ്രവര്‍ത്തകര്‍ സംഘര്‍ഷത്തില്‍ ഏര്‍പ്പെട്ടു. ഗതാഗതം പൂര്‍ണ്ണമായും സ്തംഭിച്ചു. ബസിന് മുന്നില്‍ പ്രവര്‍ത്തകര്‍ കുത്തിയിരുന്നു പ്രതിഷേധിച്ചു.

തിരുവനന്തപുരം സെക്രട്ടേറിയേറ്റിലേക്ക് മഹിളാകോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധമാര്‍ച്ച് നടത്തി. സെക്രട്ടേറിയേറ്റിലെ ആരോഗ്യമന്ത്രിയുടെ ഓഫീസിലേക്കായിരുന്നു മാര്‍ച്ച് നടത്തിയത്. ബാരിക്കേഡിന് മുകളിലേക്ക് വനിതാപ്രവര്‍ത്തകര്‍ കയറി.

കോഴിക്കോട് യൂത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധം ഇന്നും നടന്നു. മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കളക്‌ട്രേറ്റിലേക്ക് മാര്‍ച്ച് നടന്നു. വലിയ പോലീസ് സന്നാഹമാണ് ഇവിടെയുള്ളത്. പ്രവര്‍ത്തകരെ പോലീസ് ബാരിക്കേഡ് ഉപയോഗിച്ച് തടയുന്നു. എരഞ്ഞിപ്പാലത്ത് നിന്നുമാണ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്തിയത്. പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW