Friday, March 13, 2026 Last Updated 16 Min 8 Sec ago English Edition
Todays E paper
Ads by Google
Monday 07 Jul 2025 10.48 AM

‘‘അഭിഷേക്, നിന്റേതായ നിബന്ധനകളിലൂടെ അർഹിക്കുന്ന പ്രശംസയും അംഗീകാരവും നേടി; നിന്നോട് അതിരുകളില്ലാത്ത സ്നേഹവും അഭിമാനവും...’’ വികാരഭരിതനായി അമിതാഭ് ബച്ചന്‍

അഭിഷേക് ബച്ചന്റെ ഏറ്റവും പുതിയ ഒടിടി റിലീസ് കാളിധർ ലാപതയ്ക്ക് പ്രശംസകള്‍ നിറയുകയാണ്. ഇപ്പോഴിതാ അച്ഛനെന്ന നിലയില്‍ തനിക്കേറെ അഭിമാനമുണ്ടെന്ന് കുറിക്കുകയാണ് അമിതാഭ് ബച്ചന്‍.
Amitabh BachchanK Kaalidhar Laapata, Abhishek Bachchan

ബച്ചന്‍ കുടുംബത്തില്‍ നിന്നെത്തി ത​ന്റെ അഭിനയമികവു കൊണ്ട് ബോളിവുഡില്‍ തന്റേതായ ഒരിടം നേടിയെടുത്ത താരമാണ് ജൂനിയര്‍ ബച്ചനായ അഭിഷേക്. സീരിയസ്സ് കഥാപാത്രങ്ങളും നര്‍മ്മരസമുള്ള കഥാപാത്രങ്ങളും തന്റെ കൈയില്‍ ഭദ്രമാണെന്ന് അഭിഷേക് ബച്ചന്‍ പല തവണ തെളിയിച്ചിട്ടുണ്ട്. എങ്കിലും അച്ഛന് കിട്ടിയത്ര സ്വീകാര്യത അഭിഷേകിന് കിട്ടിയിട്ടില്ല. പക്ഷേ അടുത്തിടെയായി അഭിഷേകിന്റെ കഥാപാത്രങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെടുകയും നിരൂപക പ്രശംസ നേടുകയും ചെയ്യുന്നുണ്ട്.
അഭിഷേക് ബച്ചന്റെ ഏറ്റവും പുതിയ ഒടിടി റിലീസായ കാളിധർ ലാപത പ്രേക്ഷകരില്‍ നിന്നും നിരൂപകരില്‍ നിന്നും സഹപ്രവര്‍ത്തകരില്‍ നിന്നും മുൻനിര താരങ്ങളില്‍ നിന്നുമൊക്കെ നിറയെ പ്രശംസകള്‍ നേടുന്നുണ്ട്. സീ 5 വില്‍ സ്​ട്രീം ചെയ്യുന്ന ഹൃദയസ്പര്‍ശിയായ ഈ സിനിമയില്‍ ബാലതാരം ദൈവിക് ബായും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നണ്ട്.
ഇപ്പോഴിതാ അഭിഷേകിന്റെ വിജയത്തി​ല്‍ അഭിമാനം നിറഞ്ഞ അച്ഛനായി പോസ്റ്റ് പങ്കിടുകയാണ് അമിതാഭ് ബച്ചന്‍. ‘‘എന്റെ അഭിമാനവും അതിരുകളില്ലാത്ത സ്നേഹവും... നിന്റെ സ്വന്തം പ്രയത്നത്തില്‍, നിന്റേതായ നിബന്ധനകളിലൂടെ നീ എത്ര മനോഹരമായി അർഹിക്കുന്ന പ്രശംസയും അംഗീകാരവും നേടിയെടുക്കുന്നു.. കാളിധർ അപ്രത്യക്ഷനായേക്കാം, പക്ഷേ അഭിഷേക് ഒരിക്കലും ഞങ്ങളുടെ ഹൃദയങ്ങളിൽ നിന്ന് പോകില്ല...’’ എന്നാണ് അഭിഷേകിന്റെ ചിത്രം പങ്കിട്ട് അമിതാഭ് കുറിച്ചത്. നടനും ചലച്ചിത്ര നിർമ്മാതാവുമായ ടിന്നു ആനന്ദ്, കാളിധർ ലാപതയിലെ അഭിഷേകിന്റെ അഭിനയത്തെ അഭിഷേകിനെ പ്രശംസിച്ചതും താരം പങ്കുവെച്ചിട്ടുണ്ട്.
അമിതാഭ് ബച്ചന്റെ പോസ്റ്റിനു താഴെ ഒരുപാട് ആരാധകരും കമന്റുകള്‍ കുറിക്കുന്നുണ്ട്. ‘ഏറെ അഭിമാനിക്കുന്ന അച്ഛന്‍ ബിഗ്ബി, കാളിധർ ലപത എന്ന സിനിമ കണ്ടു.....അടിപൊളി സിനിമ, വളരെ വികാരഭരിതമായി.... അഭിഷേക് ബച്ചന്റെയും ബാലതാരത്തിന്റെയും മികച്ച അഭിനയം...,
അഭിഷേക് ബച്ചൻ ഓരോ രംഗത്തിലും തന്റെ ഹൃദയം നിറച്ച് അതിശയിപ്പിക്കുന്ന പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. ആത്മാവിനെ സ്പർശിക്കുന്ന സിനിമകളിൽ ഒന്നാണിത്, മുഖത്ത് ഒരു വലിയ പുഞ്ചിരിയോടെ നിങ്ങൾ കണ്ടു തീരും....’ എന്നതടക്കമാണ് കമന്റുകള്‍.

മധുമിത സംവിധാനം ചെയ്ത കാളിധർ ലാപത, ദൈവിക് ബാഗേല അവതരിപ്പിക്കുന്ന ബല്ലു എന്ന ഉത്സാഹഭരിതനായ ചെറുപ്പക്കാരനുമായുള്ള അപ്രതീക്ഷിത സൗഹൃദത്തിലൂടെ പുതിയ ലക്ഷ്യബോധം കണ്ടെത്തുന്ന ഒരു നഷ്ടപ്പെട്ട, നിരാശനായ മനുഷ്യന്റെ കഥയാണ് പറയുന്നത്. വൈകാരികവും ശാരീരികവുമായ പരീക്ഷണങ്ങളിലൂടെ ഇരുവരും സഞ്ചരിക്കുമ്പോൾ, അവരുടെ ബന്ധം കൂടുതൽ ആഴത്തിലാകുന്നു, പഴയ ജീവിതത്തിലേക്ക് മടങ്ങാനുള്ള അവരുടെ ആഗ്രഹത്തെ വെല്ലുവിളിക്കുന്നു.
ഓർമ്മക്കുറവ്, ഉപേക്ഷിക്കൽ, ജീവിതകാലം മുഴുവൻ നിശബ്ദമായി വഞ്ചിക്കപ്പെടുന്ന കാര്യങ്ങൾ എന്നിവയുമായി മല്ലിടുന്ന മധ്യവയസ്‌കനായ കാളിധറായി അഭിഷേക് അഭിനയിക്കുന്നു. തിരക്കേറിയ മഹാ കുംഭമേളയിൽ തന്നെ ഉപേക്ഷിക്കാനുള്ള സഹോദരങ്ങളുടെ ക്രൂരമായ പദ്ധതി കേൾക്കുമ്പോൾ, കാളിധർ സ്വന്തം ഇഷ്ടപ്രകാരം അപ്രത്യക്ഷനാകാൻ തീരുമാനിക്കുന്നു.
ഇന്ത്യയിലെ കുഴപ്പമില്ലാത്ത തെരുവുകളിൽ ഒറ്റയ്ക്ക് അതിജീവിക്കുന്ന, എല്ലാം തുറന്നുപറയുന്ന, തെരുവുബുദ്ധിയുള്ള 8 വയസ്സുകാരൻ ബല്ലുവിന്റെ (ദൈവിക് ഭാഗേല) രൂപത്തിൽ വിധി ഇടപെടുന്നു. ഒരു യാദൃശ്ചിക കൂടിക്കാഴ്ചയിൽ ആരംഭിക്കുന്നത് വളരെ ആഴമേറിയ ഒന്നിന്റെ തുടക്കമായി മാറുന്നതാണ് കഥ. മികച്ച പ്രകടനത്തിലൂടെ അഭിഷേക് വീണ്ടും പ്രേക്ഷകമനസ്സുകളില്‍ ഇടം നേടുകയാണ് ഈ ചിത്രത്തിലൂ​ടെ.
ഇതിനു മുമ്പ് ഒടിടിയിലൂടെ എത്തിയ ഐ വാണ്ട് ടു ടോക്ക്, ബീ ഹാപ്പി എത്തിയ അഭിഷേകിന്റെ സിനിമകള്‍ക്കും ഏറെ പ്രശംസ ലഭിച്ചിരുന്നു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW