Monday, March 23, 2026 Last Updated 13 Min 23 Sec ago English Edition
Todays E paper
Ads by Google
Monday 07 Jul 2025 11.13 AM

രണ്ടുമാസം പ്രായമുള്ള കുഞ്ഞിന് ചേലാകര്‍മ്മം ; പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്ന ശേഷം തുടര്‍നടപടി

uploads/news/2025/07/789881/child.jpg

കോഴിക്കോട്: ചേലാകര്‍മ്മത്തിന് കൊണ്ടുപോയ രണ്ടുമാസം പ്രായമുള്ള കുഞ്ഞ് മരണമടഞ്ഞ സംഭവത്തില്‍ കുഞ്ഞിന്റെ മൃതദേഹം പോസ്റ്റുമാര്‍ട്ടത്തി നയയ്ക്കും. കാക്കൂരില്‍ നടന്ന സംഭവത്തില്‍ മാസം തികയാതെ പിറന്ന കുഞ്ഞിനെയാണ് ചേലാകര്‍മ്മത്തിനായി കൊണ്ടുപോയത്. ഒരു സ്വകാര്യ ആശുപത്രിയെയാണ് സമീപിച്ചത്. സംഭവത്തില്‍ പോലീസ് അസ്വാഭാവിക മരണത്തിനാണ് കേസെടുത്തിരിക്കുന്നത്.

കുഞ്ഞിന് ഇവിടെവെച്ച് അനസ്‌തേഷ്യ നല്‍കുകയും അതിന് പിന്നാലെ കുഞ്ഞ് ദേഹാസ്വാസ്ഥ്യം പ്രകടിപ്പിക്കുകയുമായിരുന്നു. തുടര്‍ന്ന് മാതാപിതാക്കള്‍ കുഞ്ഞിനെ സമീപത്തെ ശിശുചികിത്സാകേന്ദ്രത്തില്‍ എത്തിച്ചെങ്കിലും യാത്രയ്ക്കിടയില്‍ തന്നെ കുഞ്ഞിന്റെ പള്‍സ് നഷ്ടമായതായി ആശുപത്രി അറിയി ക്കുകയായിരുന്നു. ക്ലിനിക്കില്‍ ആ സമയത്ത് പീഡിയാട്രീഷനുണ്ടായിരുന്നില്ല. തുടര്‍ന്ന് ശിശുരോഗ വിദഗ്ധനുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ മാതാപിതാക്കളോട് ആശുപത്രി അധികൃതര്‍ നിര്‍ദേശിച്ചു. പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്ന ശേഷമേ മറ്റു കാര്യങ്ങളിലേക്ക് പോലീസ് കടക്കൂ.

അതേസമയം കുഞ്ഞിന്റെ ബന്ധുക്കള്‍ ഒരു തരത്തിലുമുള്ള പരാതി നല്‍കിയിട്ടില്ല. എന്നിരുന്നാലും പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ടില്‍ അസ്വാഭാവികത ഉണ്ടായാലേ മുമ്പോട്ട് പോകൂ. ചേലാകര്‍മം നടത്തിയ കാക്കൂരിലെ സ്വകാര്യ ക്ലിനിക്കിനെതിരെ കേസെടുത്തേക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്.

Ads by Google
Monday 07 Jul 2025 11.13 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW