Monday, March 23, 2026 Last Updated 1 Min 13 Sec ago English Edition
Todays E paper
Ads by Google
Sunday 06 Jul 2025 10.47 AM

കാളികാവിലെ ആളെക്കൊല്ലി കടുവയെ പിടികൂടി; കൂട്ടിൽ ആയത് 53 -ാം ദിവസം, ഈ അടുത്ത കാലത്തെ ഏറ്റവും വലിയ കടുവ ദൗത്യം

tiger mission

മലപ്പുറം: കാളികാവിലെ ആളെക്കൊല്ലി കടുവയെ പിടികൂടി. വനംവകുപ്പിന്റെ കെണിയിൽ കടുവ വീണത്. ഗഫൂറിനെ കടുവ പിടിച്ചത് മെയ്‌ 15നാണ്. ഈ അടുത്ത കാലത്തെ ഏറ്റവും വലിയ കടുവ ദൗത്യം. കടുവ കൂട്ടിൽ ആയത് 53 ആം ദിനം

മെയ് അവസാനത്തോടെ ആളക്കൊല്ലി കടുവക്കായി വെച്ച കൂട്ടിൽ പുലി കുടുങ്ങിയിരുന്നു. കേരള എസ്റ്റേറ്റ് സി വൺ ഡിവിഷനിൽ സ്ഥാപിച്ച കൂട്ടിലാണ് പുലി കുടുങ്ങിയത്. റബ്ബർ ടാപ്പിംഗ് തൊഴിലാളിയെ കടിച്ച് കൊന്ന കടുവക്കായി തുടങ്ങിയതാണ് ദൗത്യം. മെയ് 15ന് ആണ് കാളികാവിൽ ടാപ്പിംഗ് തൊഴിലാളിയായ ല്ലാമൂല പാലത്തിങ്ങലിലെ കളപ്പറമ്പിൽ ഗഫൂർ അലിയെ (44) കടുവ ആക്രമിച്ച് കൊന്ന് തിന്നത്.

സുഹൃത്തായ അബ്ദുൽ സമദ് കണ്ടുനിൽക്കേയാണ് കടുവ ഗഫൂറിനു മേൽ ചാടിവീണ് കഴുത്തിനു പിന്നിൽ കടിച്ചുവീഴ്ത്തി വലിച്ചിഴച്ചു കൊണ്ടുപോയത്. ഇതോടെ കടുവക്കായി പ്രദേശത്ത് 20 അംഗങ്ങൾ വീതമുള്ള മൂന്ന് ആർആർട്ടി സംഘങ്ങളായി തെരച്ചിൽ തുടരുകയും കടുവയെ പിടികൂടാൻ കൂട് സ്ഥാപിക്കുകയും ചെയ്തു. എന്നാൽ കടുവ ഇത്രയും നാളായിട്ടും കെണിയിലായിരുന്നില്ല

Ads by Google
Sunday 06 Jul 2025 10.47 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW