-->
ആദ്യ സിനിമയിലെ ഗാനരംഗത്തില്‍ ഒറ്റ കണ്ണിറുക്കല്‍, അതുകൊണ്ട് മാത്രം ആഗോള തലത്തില്‍ ശ്രദ്ധിക്കപ്പെട്ട് തരംഗമായി മാറിയ താരമാണ് പ്രിയ പ്രകാശ് വാര്യര്‍. ഒമര്‍ ലുലു സംവിധാനം ചെയ്ത ‘ഒരു അഡാര്‍ ലവ്’ എന്ന ആദ്യ ചിത്രം മലയാളത്തിലാണെങ്കിലും പിന്നീട് പ്രിയ കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത് മറ്റ് തെന്നിന്ത്യന്‍ ഭാഷകളിലാണ്. ബോളിവുഡിലും മികച്ച പ്രകടനം കാഴ്ച വയ്ക്കാൻ പ്രിയയ്ക്ക് കഴിഞ്ഞു. അഭിനയത്തിനൊപ്പം തന്നെ മോഡലിംഗിലും തിളങ്ങി നില്‍ക്കുകയാണ് പ്രിയ.
ഗ്ലാമര്‍ ഹോട്ട് ലുക്കുകളിലൂടെ പ്രിയ പിന്നെ സോഷ്യല്‍ മീഡിയയിലും താരമായി. തന്റെ യാത്രാവിശേഷങ്ങളും ഫോട്ടോഷൂട്ടുകളും വിശേഷങ്ങളുമെല്ലാം അതിലൂടെ പങ്കിടാറുള്ള താരം മിക്കവാറും ഹോട്ട് ലുക്കുകളിലാണ് പ്രത്യക്ഷപ്പെട്ടിട്ടുള്ളത്.
എന്നാല്‍ ഇപ്പോഴിതാ പതിവിന് വിപരീതമായി സാരിയഴകില്‍ അതിസുന്ദരിയായി തിളങ്ങുകയാണ് താരം. റോയല്‍ ബ്ലൂ പ്രിന്റഡ് സാരിയണിഞ്ഞ് നിറചിരിയോടെ നില്‍ക്കുന്ന പ്രിയയുടെ ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുക്കുകയാണ്. ഹെവി ട്രെന്‍ഡി ജുംകയും തലയില്‍ മുല്ലപ്പൂവും പ്രിയയ്ക്ക് ഇരട്ടി ഭംഗി തോന്നിപ്പിക്കുന്നുണ്ട്.
‘സൂപ്പര്‍ സ്റ്റണിംഗ് പ്രിയ, ലുക്കിംഗ് ഓസം...’ എന്നതടക്കമാണ് ആരാധകരുടെ കമന്റുകള്‍. സാരിയില്‍ പ്രിയയുടെ ഭംഗി കൂടിയിട്ടുണ്ടെന്നും കമന്റുകളുണ്ട്.
മന്ദാകിനി’യാണ് നടിയുടേതായി അവസാനം റിലീസ് ചെയ്ത ചിത്രം. ‘വിഷ്ണുപ്രിയ’ എന്ന ചിത്രത്തിലൂടെ ഈ വർഷം കന്നഡയിലും അരങ്ങേറ്റം കുറിച്ചിരുന്നു. മൂന്ന് ബോളിവുഡ് ചിത്രങ്ങളിലും ഇതിനോടകം പ്രിയ അഭിനയിച്ചു കഴിഞ്ഞു. ത്രീ മങ്കീസ്, യാരിയാൻ 2 എന്നിവ ഈ വർഷം റിലീസ് ചെയ്തു. ‘ലവ് ഹാക്കേഴ്സ്’ എന്ന ഹിന്ദി ചിത്രമാണ് നടിയുടേതായി റിലീസിനൊരുങ്ങുന്ന അടുത്ത പ്രോജക്ട്. ഝിം ഝിം എന്ന ആല്‍ബം സോംഗിലൂടെയും പ്രിയ അടുത്തിടെ തരംഗമായി മാറിയിരുന്നു.