Friday, March 13, 2026 Last Updated 35 Min 42 Sec ago English Edition
Todays E paper
Ads by Google
Saturday 05 Jul 2025 03.17 PM

ഡാലസ് കേരള അസോസിയേഷന്‍ അമേരിക്കന്‍ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

uploads/news/2025/07/789604/s.gif

ഡാലസ്: യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഓഫ് അമേരിക്ക സ്ഥാപിച്ചുകൊണ്ട് രണ്ടാം കോണ്ടിനെന്റല്‍ കോണ്‍ഗ്രസ് 1776 ജൂലൈ 4നു സ്വാതന്ത്ര്യ പ്രഖ്യാപനം അംഗീകരിച്ചതിനെ അനുസ്മരിക്കുന്ന യുണൈറ്റഡ് സ്റ്റേറ്റ്‌സിലെ സ്വാതന്ത്ര്യ ദിനം, ജൂലൈ നാലിനു ഡാലസ് കേരള അസോസിയേഷന്‍ സമുചിതമായി ആഘോഷിച്ചു.

ഇതിനോട് അനുബന്ധിച്ച് വെള്ളിയാഴ്ച രാവിലെ 10 മണിക്ക് ചുട്ടു പൊള്ളുന്ന വെയിലിനെ അവഗണിച്ചു ഡാളസ് ഫോര്‍ട്ട് വര്‍ത്ത മേഖലകളില്‍ നിന്നും നിരവധി പേര്‍ സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങില്‍ പങ്കെടുക്കുവാന്‍ ഗാര്‍ലാന്‍ഡിലുള്ള കേരള അസോസിയേഷന്‍ ഓഫീസ് പരിസരത്ത് എത്തിച്ചേര്‍ന്നിരുന്നു. പതാക ഉയര്‍ത്തുന്നതിന് മുന്‍പ് കഴിഞ്ഞ വര്‍ഷങ്ങളില്‍ നിന്നും വ്യത്യസ്തമായി കുട്ടികളും മുതിര്‍ന്നവരും ചേര്‍ന്ന് സൈക്കിള്‍ റാലിയും ,റോളര്‍ സ്‌കേറ്റിംഗും സംഘടിപ്പിച്ചു.

തുടര്‍ന്ന് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി മന്‍ജിത് കൈനിക്കര സ്വാഗതമാശംസിച്ചു അസോസിയേഷന്‍ പ്രസിഡന്റ് പ്രദീപ് നാഗനൂലില്‍ പതാക ഉയര്‍ത്തല്‍ ചടങ്ങു നടത്തി.ലോകത്തിലെ ആദ്യത്തെ ജനാധിപത്യരാജ്യമായ അമേരിക്കയില്‍ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യമായ ഇന്ത്യയില്‍ നിന്നും എത്തിച്ചേര്‍ന്ന നമ്മളെ സംബന്ധിച്ചു സ്വാതന്ത്ര്യത്തിന്റെ വില എന്താണെന്ന് ആവ ര്‍ത്തിക്കേണ്ടതില്ലെന്നു പ്രസിഡന്റ് പറഞ്ഞു തുടര്‍ന്ന് അമേരിക്കന്‍ സ്വാതന്ത്ര്യസമരത്തിന്റെ ചരിത്ര പശ്ചാത്തലം പ്രസിഡന്റ് വിവരിക്കുകയും എല്ലാവര്‍ക്കും സ്വാതന്ത്ര്യദിന ആശംസകള്‍ നേരുകയും ചെയ്തു

ഇന്ത്യ കള്‍ച്ചറല്‍ ആന്‍ഡ് എജുക്കേഷന്‍ സൊസൈറ്റി പ്രസിഡണ്ട് മാത്യു നൈനാന്‍ ആശംസാ പ്രസംഗം നടത്തി .തോമസ് ഈശോ ,ബോബന്‍ കൊടുവത് , ജെയ്‌സി രാജു, വിനോദ് ജോര്‍ജ് ,സാബു മാത്യു ,ഫ്രാന്‍സിസ് ആംബ്രോസ് , സെബാസ്‌റ്യന്‍ പ്രാകുഴി , അനശ്വര്‍ മാമ്പിള്ളി ,ഹരിദാസ് തങ്കപ്പന്‍ , രാജന്‍ ഐസക് ,സിജു വി ജോര്‍ജ് ,ബേബി കൊടുവത് ,രാജന്‍ ചിറ്റാര്‍,നെബു കുര്യാക്കോസ് ,ദീപക് നായര്‍ ,മാത്യു കോശി ,ജേക്കബ് സൈമണ്‍ തുടങ്ങിയവര്‍ സ്വാതന്ത്ര്യദിന ചടങ്ങുകള്‍ക്കു നേത്ര്വത്വം നല്‍കി . സ്വാതന്ത്ര്യ ദിനാഘോഷങ്ങള്‍ക്കു ശേഷം പങ്കെടുത്ത എല്ലാവര്‍ക്കും മധുര വിതരണവും , പ്രഭാത ഭക്ഷണവും , ക്രമീകരിച്ചിരുന്നു

പി പി ചെറിയാന്‍

Ads by Google
Saturday 05 Jul 2025 03.17 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW