Friday, March 13, 2026 Last Updated 35 Min 42 Sec ago English Edition
Todays E paper
Ads by Google
Saturday 05 Jul 2025 03.10 PM

പ്രശസ്ത മെക്‌സിക്കന്‍ ബോക്‌സര്‍ ജൂലിയോ സീസര്‍ ഷാവേസ് ജൂനിയറിനെ അറസ്റ്റ് ചെയ്തു

uploads/news/2025/07/789601/ss-23.gif

പ്രശസ്ത മെക്‌സിക്കന്‍ ബോക്‌സര്‍ ജൂലിയോ സീസര്‍ ഷാവേസ് ജൂനിയറിനെ യുഎസ് ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തതായി വ്യാഴാഴ്ച ഉദ്യോഗസ്ഥര്‍ പറഞ്ഞു. 2024 ഫെബ്രുവരിയില്‍ വിസാ കാലാവധി തീര്‍ത്തിട്ടും അദ്ദേഹം തിരികെപോയില്ല. അമേരിക്കയില്‍ അനധകൃതമായി തുടരുകയായിരുന്നു.

ബുധനാഴ്ച ഷാവേസിനെ അദ്ദേഹത്തിന്റെ വീടിന് മുന്നില്‍ കസ്റ്റഡിയിലെടുത്തു, സംഘടിത കുറ്റകൃത്യങ്ങള്‍ ചുമത്തിയ മെക്‌സിക്കോയിലേക്ക് നാടുകടത്തുമെന്ന് അധികൃതര്‍ പറഞ്ഞു.

39 കാരനായ ബോക്‌സര്‍ മെക്‌സിക്കോയില്‍ നിന്നുള്ള മുന്‍ മിഡില്‍വെയ്റ്റ് ചാമ്പ്യനാണ്. അദ്ദേഹത്തിന്റെ പിതാവ് ജൂലിയോ സീസര്‍ ഷാവേസ് മെക്‌സിക്കന്‍ ചരിത്രത്തിലെ ഏറ്റവും പ്രിയപ്പെട്ട അത്ലറ്റുകളില്‍ ഒരാളും അന്താരാഷ്ട്ര ബോക്‌സിംഗ് ഹാള്‍ ഓഫ് ഫെയിമിലെ അംഗവുമാണ്.

പ്രസിഡന്റ് ട്രംപിന് കീഴില്‍ ആരും നിയമത്തിന് അതീതരല്ല - ലോകപ്രശസ്ത കായികതാരങ്ങള്‍ ഉള്‍പ്പെടെ. യുഎസിലെ ഏതൊരു കാര്‍ട്ടല്‍ അഫിലിയേറ്റുകള്‍ക്കുമുള്ള ഞങ്ങളുടെ സന്ദേശം വ്യക്തമാണ്: ഞങ്ങള്‍ നിങ്ങളെ കണ്ടെത്തും, നിങ്ങള്‍ അനന്തരഫലങ്ങള്‍ നേരിടേണ്ടിവരും. നിയന്ത്രണാതീതമായ കാര്‍ട്ടല്‍ അക്രമത്തിന്റെ കാലം കഴിഞ്ഞു. ''അധികൃതര്‍ പറഞ്ഞു.

പി.പി. ചെറിയാന്‍

Ads by Google
Saturday 05 Jul 2025 03.10 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW