Tuesday, March 17, 2026 Last Updated 3 Min 38 Sec ago English Edition
Todays E paper
Ads by Google
Saturday 05 Jul 2025 10.04 AM

' 916 ഹോള്‍മാര്‍ക്ക് സ്വര്‍ണമാണ് രണ്ടുപേരും' ; താരസഹോദരങ്ങളായ സൂര്യയേയും കാര്‍ത്തിയേയും കുറിച്ച് പ്രിയാമണി

with, actor

മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് പ്രിയാമണി. മലയാളത്തിനു പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും താരം തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്. ഇപ്പോഴിതാ താരസഹോദരങ്ങളായ സൂര്യയേയും കാര്‍ത്തിയേയും കുറിച്ച് പറയുകയാണ് നടി.916 ഹോള്‍മാര്‍ക്ക് സ്വര്‍ണമാണ് രണ്ടുപേരുമെന്ന് പ്രിയാമണി അഭിപ്രായപ്പെട്ടു. സൂര്യയ്‌ക്കൊപ്പം മുന്‍പ് രക്തചരിത്ര എന്ന ചിത്രത്തിലാണ് പ്രിയാമണി അഭിനയിച്ചത്. കാര്‍ത്തിക്കൊപ്പം പരുത്തിവീരന്‍ എന്ന സിനിമയിലും നടി അഭിനയിച്ചു. നിര്‍ഭാഗ്യവശാല്‍ ഒരു സിനിമയില്‍ മാത്രമേ സൂര്യയോടൊപ്പം അഭിനയിക്കാന്‍ സാധിച്ചിട്ടുളളൂവെന്ന് പ്രിയാമണി പറയുന്നു. എന്നാല്‍ അദ്ദേഹം നല്ല വ്യക്തിയാണെന്നും സൂര്യയുടെ കൂടെ വര്‍ക്ക് ചെയ്ത രക്തചരിത്ര തനിക്ക് മറക്കാനാകാത്ത അനുഭവമാണെന്നും പ്രിയാമണി പറഞ്ഞു.

സൂര്യയുമായി പിന്നീട് കോണ്‍ടാക്റ്റ് ഒന്നുമില്ലെങ്കിലും കാര്‍ത്തിയും, ജ്യോതികയുമായി തനിക്ക് സൗഹൃദം ഉണ്ടെന്നും നടി പറഞ്ഞു.' വളരെ നല്ല വ്യക്തിത്വത്തിന് ഉടമയാണ് സൂര്യ. അദ്ദേഹത്തിന്റെ സഹോദരന്‍ കാര്‍ത്തിയുമായി നല്ല സൗഹൃദത്തിലാണ് ഞാന്‍. 916 ഹോള്‍മാര്‍ക്ക് സ്വര്‍ണമാണ് രണ്ടുപേരും. ആ കുടുംബത്തിലെ എല്ലാവരും നല്ല ആളുകളാണ്.

കാര്‍ത്തിയുമായി ഇപ്പോഴും ഇടക്ക് ചാറ്റ് ചെയ്യാറുണ്ട്. എന്റെ എല്ലാ ബര്‍ത്ത്‌ഡേയ്ക്കും മുടങ്ങാതെ ആശംസകള്‍ അറിയിക്കുന്നയാളാണ് കാര്‍ത്തി. സൂര്യയുമായി രക്ത ചരിത്രയുടെ സമയത്ത് നല്ല കമ്പനിയായിരുന്നു. എന്നാല്‍ ആ സിനിമക്ക് ശേഷം ഒരു കോണ്‍ടാക്ടുമില്ല. ജ്യോതികയുമായി അത്യാവശ്യം നല്ല കമ്പനിയാണ്. അവരുമായി ഇടക്ക് ചാറ്റ് ചെയ്യാറുണ്ട്, പ്രിയാമണി പറഞ്ഞു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW