Monday, March 23, 2026 Last Updated 12 Min 30 Sec ago English Edition
Todays E paper
Ads by Google
Saturday 05 Jul 2025 10.22 AM

ഇടപ്പളളിയില്‍ കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം ; അഞ്ചും ആറും വയസ്സുള്ള കുട്ടികള്‍ രക്ഷപ്പെട്ടു

uploads/news/2025/07/789529/abduction1.jpg

കൊച്ചി: കൊല്ലത്ത് ഓയൂരില്‍ നടന്ന സംഭവത്തിന് പിന്നാലെ ഇടപ്പള്ളിയിലും കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം. ഇന്നലെ വൈകിട്ട് നാലരയോടെ നടന്ന സംഭവത്തില്‍ എളമക്കര പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ട്യൂഷന് പോകുകയായിരുന്ന അഞ്ചും ആറും വയസ്സ് പ്രായമുള്ള കുട്ടികളെയാണ് കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോകാന്‍ ശ്രമം നടത്തിയത്്. എന്നാല്‍ കുട്ടികള്‍ എതിര്‍ത്ത് നിന്നതിനാല്‍ നീക്കം പാളി.

കാറിലെത്തിയ ഒരു സ്ത്രീയും രണ്ടു പുരുഷന്മാരുമാണ് കുഞ്ഞുങ്ങുളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്. കുട്ടികളുടെ അരികില്‍ കാര്‍ നിര്‍ത്തിയ ശേഷം കുട്ടികള്‍ക്ക് മിഠായി വെച്ചു നീട്ടിയെങ്കിലും കുട്ടികള്‍ വാങ്ങാന്‍ കൂട്ടാക്കിയില്ല. തുടര്‍ന്ന് കാറില്‍ പിടിച്ചുകയറ്റാന്‍ നോക്കിയെങ്കിലും കുട്ടികള്‍ എതിര്‍ത്തു നിന്നതോടെ ഒടുവില്‍ സംഘം നീക്കം ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു.

ട്യൂഷന്‍ കഴിഞ്ഞ് വീട്ടിലെത്തിയ കുട്ടികള്‍ വിവരം മാതാപിതാക്കളോട് പറയുകയും അവര്‍ അപ്പോള്‍ തന്നെ എളമക്കര പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇന്നലെ വൈകിട്ട് നാലരയോടെയായിരുന്നു സംഭവം. എളമക്കര പോലീസ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധന നടത്തിയിട്ടുണ്ട്. അതേസമയം പോലീസിന് കൃത്യമായ വിവരം കിട്ടിയിട്ടില്ല. കാറിലെത്തിയവര്‍ മലയാളികളാണോ അന്യസംസ്ഥാനക്കാരോ എന്നറിയേണ്ടതുണ്ട്.

Ads by Google
Saturday 05 Jul 2025 10.22 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW