-->
റാലി, നോര്‍ത്ത് കരോലിന: ഫ്യൂച്ചര്‍ ബിസിനസ് ലീഡേഴ്‌സ് ഓഫ് അമേരിക്ക (FBLA) ദേശീയതലത്തില്‍ നടത്തിയ പ്രസംഗ മത്സരത്തില്‍ മലയാളി വിദ്യാര്‍ത്ഥിനിയായ എഡ്‌ന എലിസ സാബിന്‍ മൂന്നാം സ്ഥാനം കരസ്ഥമാക്കി.
കാലിഫോര്‍ണിയയിലെ അനാഹൈമില്‍ വെച്ച് ജൂണ്‍ 29 മുതല്‍ ജൂലൈ 2 വരെ നടന്ന നാഷണല്‍ ലീഡര്‍ഷിപ്പ് കോണ്‍ഫറന്‍സിലാണ് എഡ്‌ന ഈ ഉന്നത വിജയം നേടിയത്. എഫ്.ജെ. കാര്‍നേജ് മിഡില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ എഡ്‌ന, സംസ്ഥാന തലത്തിലും ഒന്നാം സ്ഥാനം നേടിയാണ്‌ദേശീയതലത്തില്‍ മത്സരിച്ചത്.
'സാമൂഹ്യ സേവനത്തിലൂടെ ആര്‍ജ്ജിക്കുന്ന കഴിവുകളും അവയുടെ പ്രാധാന്യവും' എന്ന വിഷയത്തെക്കുറിച്ചാണ് എഡ്‌ന സംസാരിച്ചത്.
CFC9E087-D9C3-4D9C-9D00-010496ADE861.png
നോര്‍ത്ത് കരോലിന - ഒന്നാം സ്ഥാനം
റാലിയില്‍ താമസിക്കുന്ന സബിന്‍ തോമസിന്റെയും എലിസബത്ത് സബിന്റെയും മകളാണ് എഡ്‌ന
ജീമോന്‍ റാന്നി