-->
1980-കളിലും 90-കളിലും മലയാള സിനിമയിലെ പ്രിയപ്പെട്ട നായികമാരിലൊരാളായിരുന്നു ശാന്തി കൃഷ്ണ. 16-ാം വയസ്സില്‍ ഭരതന്‍ സംവിധാനം ചെയ്ത ‘നിദ്ര’ എന്ന സിനിമയിലൂടെയായിരുന്നു ശാന്തി കൃഷ്ണയുടെ സിനിമാരംഗത്തെ അരങ്ങേറ്റം. പിന്നീട് മലയാളം, തമിഴ് സിനിമകളില്‍ പ്രധാന വേഷങ്ങളിലൂടെ തിളങ്ങിയ താരം ശാലീനതയുെടയും അഭിനയമികവിന്റെയും പര്യായമായി പ്രേക്ഷകമനസ്സില്‍ നിറഞ്ഞു നിന്നു. വിവിധ ഭാഷകളിലായി സൂപ്പര്‍ താരങ്ങള്‍ക്കൊപ്പവും താരം അഭിനയിച്ചിട്ടുണ്ട്. എണ്‍പതുകളില്‍ തന്റെ സിനിമ കരിയര്‍ തുടങ്ങിയ ശാന്തി ഇന്നും സിനിമയില്‍ സജീവമാണ്.
ഇപ്പോഴിതാ തന്റെ ജീവിതത്തിലെ വലിയൊരു സന്തോഷം പങ്കിട്ടിരിക്കുകയാണ് താരം. കൊച്ചി നഗരത്തില്‍ തന്നെ പുത്തന്‍ വീട് സ്വന്തമാക്കിയ സന്തോഷമാണ് താരം പങ്കിട്ടത്. നിലവിളക്ക് കൊളുത്തി വലതുകാല്‍ വച്ചു കയറി പാലുകാച്ചിയാണ് താരം തന്റെ സ്വപ്നസൗധത്തിലേക്ക് മാറിയത്. ലളിതമായ ചടങ്ങില്‍ വളരെ ചുരുക്കും കൂട്ടുകാരും ബന്ധുക്കളും മാത്രമാണ് എത്തിയത്.
മഞ്ഞയില്‍ കരിനീല ബോര്‍ഡറുള്ള സാരി ധരിച്ച് അതിസുന്ദരിയായി പുതിയ വീടിനു മുന്നില്‍ നില്‍ക്കുന്ന ചിത്രങ്ങള്‍ താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്. ബന്ധുക്കള്‍ക്കൊപ്പമുള്ള ചിത്രങ്ങളും താരം ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി പങ്കിട്ടിട്ടുണ്ട്. ‘‘കൊച്ചിയിലെ എന്റെ പുതിയ വീടിന്റെ ഗൃഹപ്രവേശ ചടങ്ങ് ‘ശ്രീകൃഷ്ണ എംഎം’ കുടുംബത്തോടും സുഹൃത്തുക്കളോടും ഒപ്പം ആഘോഷിച്ചു...’’ എന്നാണ് ചിത്രം പങ്കിട്ട് ശാന്തികൃഷ്ണ കുറിച്ചത്. കൃഷ്ണഭക്തയായ താരം വീടിന് നല്‍കിയിരിക്കുന്നതും ശ്രീകൃഷ്ണ എന്ന പേരാണ്.
ജന്മം കൊണ്ട് പാലക്കാട് അയ്യര്‍ ഫാമിലിയില്‍ പെട്ട ശാന്തി കൃഷ്ണ വളര്‍ന്നതെല്ലാം മുംബൈയിലായിരുന്നു. കരിയറില്‍ തിളങ്ങിനില്‍ക്കുന്നതിനിടെയായിരുന്നു ശാന്തി കൃഷ്ണയും നടന്‍ ശ്രീനാഥും വിവാഹിതരായത്. 1984-ലായിരുന്നു ഇരുവരുടെയും വിവാഹം. ഇതോടെ ശാന്തി കൃഷ്ണ വെള്ളിത്തിരയില്‍ നിന്ന് ഇടവേളയെടുത്തു. പിന്നീട് 1991-ലാണ് ശാന്തി കൃഷ്ണ സിനിമയിലേക്ക് മടങ്ങി. എന്നാല്‍, വിവാഹം കഴിഞ്ഞ് 12 വര്‍ഷങ്ങള്‍ക്ക് ശേഷം ശാന്തികൃഷ്ണയും ശ്രീനാഥും വിവാഹമോചിതരായി.
പിന്നീട് 1998-ല്‍ യുഎസില്‍ വ്യവസായിയായ ബജോരെ സദാശിവനെ ശാന്തി കൃഷ്ണ വിവാഹം കഴിച്ചു. അതോടെ താരം യുഎസ്സിലേക്ക് മാറി. പക്ഷേ, വര്‍ഷങ്ങള്‍ക്കുശേഷം 2016-ല്‍ ഇരുവരും വിവാഹമോചിതരായി. ഈ ബന്ധത്തില്‍ ശാന്തികൃഷ്ണയ്ക്ക് രണ്ടുമക്കളുമുണ്ട്.
പിന്നീട് ആ വിവാഹബന്ധവും അവസാനിപ്പിക്കേണ്ടതായി വന്നു. അതോടെ താരം ബാംഗ്ലൂരില്‍ സെറ്റിലായി. ഏറെക്കാലത്തെ ബാംഗ്ലൂര്‍ ജീവിതത്തിനു ശേഷം മക്കളെല്ലാം വലുതായപ്പോഴാണ് താരം കൊച്ചിയിലേക്ക് മാറിയത്.
തന്റെ പുതിയ ഇരുനില വീട്ടിലേക്ക് പ്രിയപ്പെട്ടവരെയെല്ലാം താരം ക്ഷണിച്ചിരുന്നു. പാലുകാച്ചിന് ചടങ്ങിന് എത്തിയതും അത്രയും പേരെ മാത്രമേ ക്ഷണിക്കുകയും ചെയ്തിരുന്നുള്ളൂ.വര്‍ഷങ്ങള്‍ക്കു ശേഷം മലയാള നാട്ടില്‍ സെറ്റില്‍ ചെയ്ത സന്തോഷത്തിലാണ് ശാന്തി കൃഷ്ണ. ഏറെനാളായുള്ള ബാംഗ്ലൂര്‍ വാസത്തിനുശേഷം ആണ് മലയാളക്കരയില്‍ ആണ് ശാന്തി കൃഷ്ണ സെറ്റില്‍ ചെയ്തിരിക്കുന്നത്.