Friday, March 13, 2026 Last Updated 18 Min 29 Sec ago English Edition
Todays E paper
Ads by Google
Thursday 03 Jul 2025 09.51 AM

പ്രസ്ഥാനം വിട്ടവര്‍ക്ക് ഊരുവിലക്കും ഭ്രഷ്ടും, ഫോണ്‍വിളിക്കാന്‍ പോലും പാടില്ല ; കൊരൂര്‍ ത്വരീഖത്തിനെതിരേ ആക്ഷേപം

uploads/news/2025/07/789229/malappuram.jpg

മലപ്പുറം: പ്രസ്ഥാനവരുമായുള്ള ബന്ധം വിടുവിച്ചതിന്റെ പേരില്‍ കുടുംബത്തിന് മലപ്പുറത്ത് ഭ്രഷ്ട്. കൊരൂര്‍ ത്വരീഖത്ത് എന്ന സംഘടന മുമ്പ് പ്രവര്‍ത്തിക്കുകയും ഇപ്പോള്‍ സംഘടനയുമായി ബന്ധം ഉപേക്ഷിക്കുകയും ചെയ്ത കുടുംബത്തിന് ഭ്രഷ്ട് കല്‍പ്പിച്ചതായിട്ടാണ് ആരോപണം. കുടുംബം ഈ ആരോപണം ഉന്നയിച്ച് കൊണ്ടോട്ടി ഡിവൈഎസ്പിയ്ക്കും മഞ്ചേരി പോലീസിനും പരാതി നല്‍കിയിട്ടുള്ളതായിട്ടാണ് വിവരം.

സംഘടനയുമായി ബന്ധം ഉപേക്ഷിച്ചതോടെ അവര്‍ക്ക് സംഘടനയിലെ സജീവ അംഗങ്ങളായി നില്‍ക്കുന്ന കുടുംബങ്ങളുമായുള്ള എല്ലാ ബന്ധങ്ങളും സംഘടന തടയുകയാണെന്നാണ് ആരോപണം. ബന്ധുക്കളെ പോലും അവരുമായി സഹകരിപ്പിക്കാന്‍ അനുവദിക്കുന്നില്ലെന്നാണ് ആക്ഷേപം. ഷാഹുല്‍ ഹമീദ് എന്നയാളുടെ കീഴില്‍ വരുന്ന ത്വരീഖത്താണ് വിവാദത്തിലായിരിക്കുന്നത്. ഈ സംഘടനയില്‍ നിന്നും വിട്ടവര്‍ക്ക് സംഘടനയില്‍ അംഗമായി നിലനില്‍ക്കുന്ന ബന്ധുക്കളോ സുഹൃത്തുക്കളോ ആയവരുമായി സംസാരിക്കാന്‍ പോലും അനുവദിക്കുന്നില്ല. ഇക്കാര്യത്തില്‍ തങ്ങള്‍ സാമൂൃഹ്യഭ്രഷ്ട് പോലെയുള്ള സാഹചര്യങ്ങളെ അഭിമുഖീകരിക്കേണ്ടി വരുന്നെന്നാണ് ഒരു കുടുംബം ആരോപിച്ചിരിക്കുന്നത്.

എല്ലാവരും അകന്നു നിന്നുകൊണ്ട് സമുദായ വിലക്കും ഊരു വിലക്കും പോലെ ഭ്രഷ്ട് നടപ്പാക്കുന്നെന്നും സ്വന്തം വീട്ടിലെത്തി മാതാപിതാക്കളെ കാണുന്നതിന് പോലും വിലക്ക് നേരിട്ടെന്നും മാതാപിതാക്കളെ കാണാനെത്തിയപ്പോള്‍ കയ്യേറ്റം നേരിടേണ്ടി വന്നെന്നുമാണ് കുടുംബം വ്യക്തമാക്കിയത്. മാനുഷീക വിരുദ്ധ, മനുഷ്യാവകാശ വിരുദ്ധരെന്ന രീതിയിലുമാണ് സംഘടന പ്രവര്‍ത്തിക്കുന്നതെന്നാണ് ആക്ഷേപം.

കോഴിക്കോട് കൊടുവള്ളി പുത്തന്‍വീട് കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിക്കുന്ന ഷാഹുല്‍ ഹമീദിനെ തന്നെ ഒരു പ്രവാചകന്‍ എന്ന രീതിയിലാണ് സംഘടനയിലുള്ളവര്‍ വിശ്വസിക്കുന്നതായും ഇയാള്‍ പറയുന്നത് വേദവാക്യമായി എടുത്ത് പ്രവര്‍ത്തിക്കുന്നതായുമാണ് ആരോപണം. ഒരു സമാന്തര പോലീസ് സംവിധാനം പോലും ഷാഹുല്‍ ഹമീദ് നടത്തുന്നെന്നും ആക്ഷേപിക്കുന്നുണ്ട്. സംഘടനയില്‍ നിന്നും മാറിയവര്‍ സംഘടനയില്‍ ഉള്ളവരെ കാണാന്‍ പോലും അനുവദിക്കുന്നില്ല. ഫോണ്‍വിളിക്കാനോ പോലും അനുവദിക്കുന്നില്ലെന്നും പറയുന്നു.

Ads by Google
Thursday 03 Jul 2025 09.51 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW