Wednesday, March 11, 2026 Last Updated 15 Min 16 Sec ago English Edition
Todays E paper
Ads by Google
Tuesday 01 Jul 2025 04.09 PM

എംഎസ്ഡബ്ല്യു പരീക്ഷയില്‍ തോറ്റുപോകുമെന്ന് പേടി; വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തു

uploads/news/2025/07/788892/3.gif
photo - facebook

എറണാകുളം : പെരുമ്പാവൂരില്‍ പരീക്ഷാ പേടിയില്‍ വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തു. പെരുമ്പാവൂര്‍ പൊക്കല്‍ സ്വദേശി അക്ഷരയാണ് മരിച്ചത്. പരീക്ഷ നന്നായിട്ട് എഴുതാന്‍ കഴിഞ്ഞില്ല എന്ന് വ്യക്തമാക്കിക്കൊണ്ടുള്ള ആത്മഹത്യ കുറുപ്പും കണ്ടെത്തി.

ചേലാമറ്റത്തുള്ള സ്വകാര്യ സ്ഥാപനത്തിലാണ് ഈ വിദ്യാര്‍ഥി എംഎസ്ഡബ്ല്യുവിന് പഠിച്ചിരുന്നത്. രാവിലെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ വീട്ടുകാരാണ് കണ്ടെത്തിയത്. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി മാറ്റി. മരണത്തില്‍ മറ്റ് അസ്വഭാവികതകള്‍ ഒന്നുമില്ലെന്നാണ് പെരുമ്പാവൂര്‍ പൊലീസ് പറയുന്നത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW