Thursday, March 12, 2026 Last Updated 19 Min 11 Sec ago English Edition
Todays E paper
Ads by Google
Tuesday 01 Jul 2025 02.54 PM

ഫോര്‍ട്ട് ബെന്‍ഡ് കൗണ്ടി ജസ്റ്റിസ് ഓഫ് പീസ് പ്രിസിന്‍ക്റ്റ് 3-ലേക്ക് ഡോ. മാത്യു വൈരമണ്‍ മത്സരിക്കുന്നു

uploads/news/2025/07/788879/90.gif

ഹൂസ്റ്റണ്‍: ഫോര്‍ട്ട് ബെന്‍ഡ് കൗണ്ടി ജസ്റ്റിസ് ഓഫ് പീസ് പ്രിസിന്‍ക്റ്റ് 3-ലേക്ക് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയായി ഡോ. മാത്യു വൈരമണ്‍ മത്സരിക്കുന്നു.
അഭിഭാഷകന്‍, അദ്ധ്യാപകന്‍, സാഹിത്യകാരന്‍, സാമൂഹ്യ പ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ ഹൂസ്റ്റണ്‍കാര്‍ക്ക് സുപരിചിതനാണ് ഡോ. വൈരമണ്‍.

2025 ജൂലൈ 5 ശനിയാഴ്ച രാവിലെ 11:30 ന് ഇന്ത്യന്‍ സമ്മര്‍സ് റെസ്റ്റോറന്റ് (മദ്രാസ് പവലിയന്‍) ഷുഗര്‍ലാന്‍ഡില്‍ അദ്ദേഹത്തിന്റെ കിക്ക്-ഓഫ് പരിപാടി നടക്കും.

സര്‍വകലാശാല മുഴുവന്‍ സമയ ഫാക്കല്‍റ്റിയായും സ്റ്റാഫോര്‍ഡ് സിറ്റിയിലെ പ്ലാനിംഗ് ആന്‍ഡ് സോണിങ് കമ്മീഷന്റെ വൈസ് ചെയറായും പ്രവര്‍ത്തിച്ചുവരുന്നു പ്രൊമെനേഡ് ഹോം ഓണേഴ്സ് അസോസിയേഷന്റെ ഡയറക്ടറായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.

സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുക്കുന്ന ഡോ. മാത്യു, യൂണിവേഴ്‌സിറ്റിയില്‍ നിയമ ക്ലാസുകള്‍ പഠിപ്പിക്കുകയും പൊതു പ്രാധാന്യമുള്ള നിയമ വിഷയങ്ങളില്‍ വിദഗ്ദ്ധനായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. സേജ് പബ്ലിക്കേഷന്‍സ് പ്രസിദ്ധീകരിച്ച ക്രൈം ആന്‍ഡ് ജസ്റ്റിസ് എന്ന പുസ്തകത്തില്‍ പ്ലീ ബാര്‍ഗെയ്നിംഗിനെക്കുറിച്ചുള്ള ഒരു അധ്യായവും അദ്ദേഹം രചിച്ചിട്ടുണ്ട്. കൂടാതെ നിയമപരമായ നിരവധി ഇംഗ്ലീഷ് ലേഖനങ്ങള്‍ എഴുതി എന്‍സൈക്ലോപീഡിയ മുതലായവയില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

കോട്ടയം മഹാത്മാഗാന്ധി സര്‍വകലാശാലയില്‍ നിന്ന് ക്രിമിനല്‍ ലോയില്‍ രണ്ടാം റാങ്കോടു കൂടി എല്‍എല്‍എം കരസ്ഥമാക്കി. ഇന്ത്യയില്‍ നിന്ന് നിയമ ബിരുദം എടുത്ത് കൊല്ലത്തും ഡല്‍ഹിയിലും അഭിഭാഷകനായി പ്രാക്ടീസ് ചെയ്തു.
സാന്‍ അന്റോണിയോയിലെ യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സസില്‍ നിന്ന് സാമ്പത്തിക ആസൂത്രണത്തില്‍ സി.എഫ്.പി. ബിരുദവും ഡോ. മാത്യു നേടിയിട്ടുണ്ട്. ഹാരിസ് കൗണ്ടിയിലെ ഡിസ്പ്യൂട്ട് റെസല്യൂഷന്‍ സെന്ററില്‍ (DRC) അംഗീകൃത ജനറല്‍ സിവില്‍ മീഡിയേറ്ററും ഫാമിലി മീഡിയേറ്ററുമാണ് അദ്ദേഹം.

ഒരു ജഡ്ജി എന്ന നിലയില്‍ എല്ലാ തീരുമാനങ്ങളിലും പ്രാപ്യതയും അനുകമ്പയും നീതിയും ഉറപ്പാക്കാന്‍ താന്‍ പ്രതിജ്ഞാബദ്ധനാണെന്ന് ഡോ. മാത്യു വൈരമണ്‍ പറഞ്ഞു യുവാക്കളെയും കുടുംബങ്ങളെയും പിന്തുണയ്ക്കുന്നതിലൂടെയും നിയമപരമായ ഉപദേശങ്ങള്‍ നല്‍കി സമൂഹത്തെ ശാക്തീകരിക്കുന്നതിലും താന്‍ ശ്രദ്ധകേന്ദ്രീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കരുണ, നീതി, കമ്മ്യൂണിറ്റി എന്നിവ തന്റെ പ്രധാന ലക്ഷ്യങ്ങളാണ്.''ജനങ്ങളോട് അനുകമ്പ കാണിക്കുക, എല്ലാവര്‍ക്കും നീതി നല്‍കുക, ഒരു മികച്ച കമ്മ്യൂണിറ്റി കെട്ടിപ്പടുക്കുക എന്നീ മൂന്ന് കാര്യങ്ങളില്‍ ഞാന്‍ വിശ്വസിക്കുന്നു. അതുകൊണ്ടാണ് ഞാന്‍ ഈ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്, 2026 മാര്‍ച്ചില്‍ നിങ്ങളുടെ വോട്ട് എനിക്ക് ആവശ്യമാണ്.'' ഡോ. മാത്യു പറഞ്ഞു

ജീമോന്‍ റാന്നി

Ads by Google
Tuesday 01 Jul 2025 02.54 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW