Wednesday, March 18, 2026 Last Updated 20 Min 59 Sec ago English Edition
Todays E paper
Ads by Google
Tuesday 01 Jul 2025 12.06 PM

സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ഓഫീസില്‍ നിന്നും വലിച്ചു പുറത്തിട്ട് അക്രമിച്ചു ; ഓഫീസര്‍മാര്‍ ലോംഗ് ലീവെടുത്തു

uploads/news/2025/07/788859/assault.jpg

ഭുവനേശ്വര്‍: ഒരു പരാതി പരിഹാര യോഗത്തിനിടെ ഉദ്യോഗസ്ഥനെ ഓഫീസില്‍ നിന്നും വലിച്ചിഴച്ച് അക്രമികള്‍ അടിക്കുകയും നിലത്തിട്ട് ചവിട്ടുകയും ചെയ്തതിനെ തുടര്‍നന് ഉദ്യോഗസ്ഥര്‍ കൂട്ട അവധിയെടുത്ത് പ്രതിഷേധിക്കുന്നു. ഒഎഎസ് ഉദ്യോഗസ്ഥനും ഭുവനേശ്വര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ (ബിഎംസി) അഡീഷണല്‍ കമ്മീഷണറുമായ രത്‌നാകര്‍ സാഹുവിനെയാണ് ആള്‍ക്കാര്‍ വലിച്ചിറക്കി മര്‍ദ്ദിച്ചത്.

ക്രൂരമായി ഓഫീസില്‍ നിന്ന് വലിച്ചിറക്കി, മുഖത്ത് ചവിട്ടുകയും പുറത്തേക്ക് എറിയുകയും ചെയ്തു. ഉദ്യോഗസ്ഥന്‍ അവരെ നേരിടാന്‍ ശ്രമിക്കുന്നതിനിടയില്‍ ഒരാള്‍ ഷര്‍ട്ടിന്റെ കോളറില്‍ പിടിക്കുകയും മറ്റൊരാള്‍ താഴേക്ക് തള്ളിയിടുകയും ഒരാള്‍ ഉദ്യോഗസ്ഥന്റെ മുഖത്ത് ചവിട്ടുകയും ചെയ്തു. തുടര്‍ന്ന് സാഹുവിനെ കോളറില്‍ നിന്ന് ഓഫീസിന് പുറത്തേക്ക് വലിച്ചെറിഞ്ഞു, കുറ്റവാളികള്‍ ആക്രമണം തുടര്‍ന്നു.

ആക്രമണവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ അറസ്റ്റ് ചെയ്തതായി പോലീസ് പറഞ്ഞു. മുതിര്‍ന്ന ഒഎഎസ് ഉദ്യോഗസ്ഥനെ ആക്രമിച്ചതില്‍ പ്രതിഷേധിച്ച് ഒഡീഷ അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് (ഒഎഎസ്) അസോസിയേഷന്‍ അംഗങ്ങള്‍ ചൊവ്വാഴ്ച (ജൂലൈ 1) മുതല്‍ കൂട്ട അവധിയെടുക്കുമെന്ന് അറിയിച്ചതോടെ സംഭവം വന്‍ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.

അസോസിയേഷന്‍ പ്രസിഡന്റ് ജ്യോതി രഞ്ജന്‍ മിശ്രയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. അഡീഷണല്‍ കമ്മീഷണര്‍ ബിഎംസിക്ക് നേരെ പട്ടാപ്പകല്‍ ഔദ്യോഗിക പരിസരത്ത് നടന്ന ആക്രമണത്തില്‍ പ്രതിഷേധിച്ച് 2025 ജൂലൈ 1 മുതല്‍ കൂട്ട അവധിയില്‍ പ്രവേശിക്കാന്‍ ഒഡീഷ അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് അസോസിയേഷന്‍ ഏകകണ്ഠമായി തീരുമാനിച്ചതായി ജില്ലാ അസോസിയേഷനുകള്‍ക്ക് അയച്ച കത്തില്‍ അപെക്‌സ് ബോഡി അറിയിച്ചു. സംഭവത്തോട് പ്രതികരിച്ച് ഒഡീഷ മുന്‍ മുഖ്യമന്ത്രി നവീന്‍ പട്നായിക്, സംസ്ഥാനത്തെ ബിജെപി സര്‍ക്കാരിനെ പൊട്ടിത്തെറിച്ചു, ആക്രമണത്തില്‍ കാവി പാര്‍ട്ടി നേതാക്കള്‍ക്ക് പങ്കുണ്ടെന്ന് പറഞ്ഞു.

Ads by Google
Ads by Google
TRENDING NOW