Tuesday, March 24, 2026 Last Updated 41 Min 8 Sec ago English Edition
Todays E paper
Ads by Google
Tuesday 01 Jul 2025 08.21 AM

മയക്കുമരുന്നിനെതിരേ ശക്തമായ പോരാട്ടം ; പുതിയ പോലീസ് മേധാവി ; റവാഡ ചന്ദ്രശേഖര്‍ ചുമതലയേറ്റു

uploads/news/2025/07/788801/rawada-chandrasekhar.jpg

തിരുവനന്തപുരം: കേരളത്തിന്റെ പുതിയ പോലീസ് മേധാവിയായി റവാഡ ചന്ദ്രശേഖര്‍ ചുമതലയേറ്റു. 1991 ലെ കേരളാകേഡര്‍ ഐപിഎസ് ഉദ്യോഗസ്ഥനായ അദ്ദേഹം പോലീസ് ആസ്ഥാനത്ത്‌വെച്ച് അധികാര ചിഹ്നം ഏറ്റുവാങ്ങി. എച്ച് വെങ്കിടേഷാണ് ചുമതല കൈമാറിയത്. ആദ്യ ഔദ്യോഗിക പരിപാടി കണ്ണൂരിലായിരിക്കും. ഡ്രഗ്ഗിനെതിരേയുള്ള പോരാട്ടവും ഗുണ്ടാവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കുമായിരിക്കും പ്രഥമ പരിഗണനയെന്ന് അദ്ദേഹം പറഞ്ഞു. അവസരം നല്‍കിയതിന് അദ്ദേഹം മുഖ്യമന്ത്രിക്ക് നന്ദി പറഞ്ഞു.

വെല്ലുവിളികളുള്ള ചുമതലയെന്നും മയക്കുമരുന്നാണ് കേരളത്തിലെ പ്രധാനപ്രശ്‌നമെന്നും ലഹരിക്കെതിരേ ശക്തമായ നടപടിയെടുക്കുമെന്നും ആദ്യവാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പോലീസ് ആസ്ഥാനത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. ഷെയ്ഖ് ദര്‍വേശ് സാഹിബ് വിരമിച്ച ഒഴിവിലാണ് റവാഡ ചന്ദ്രശേഖര്‍ സ്ഥാനമേല്‍ക്കുന്നത്. നിലവില്‍ ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി: എച്ച് . വെങ്കിടേഷായിരുന്നു അദ്ദേഹത്തിന് ചുമതല കൈമാറിയത്. ഇന്റലിജന്‍സ് ബ്യൂറോയില്‍ സ്‌പെഷല്‍ സെക്രട്ടറിയായിരുന്നു റവാഡ ചന്ദ്രശേഖര്‍.

സംസ്ഥാനത്തിന്റെ നാല്‍പത്തിയൊന്നാമത്തെ ഡി.ജി.പിയാണ് റവാഡ ചന്ദ്രശേഖര്‍. യു.പി.എസ്.സി. ചുരുക്കപ്പട്ടികയില്‍ മൂന്ന് പേരുകളാണ് ഉണ്ടായിരുന്നത്. ഇതില്‍ നിധിന്‍ അഗര്‍വാളായിരുന്നു സീനിയര്‍. എന്നാല്‍ നയചാതുര്യമുള്ള റവാഡയെ പോലീസ് മേധാവിയാക്കുകയായിരുന്നു. പട്ടികയിലെ മൂന്നാമന്‍ യോഗേഷ് ഗുപ്തയെയും പരിഗണിച്ചില്ല. കഴിഞ്ഞ തവണ ഷെയ്ഖ് ദര്‍വേശ് സാഹിബും അതിന് മുമ്പ് അനില്‍കാന്തും മേധാവിമാരായത് സീനിയോറിറ്റി മറികടന്നാണ്. പൊലീസ് മേധാവി ആകാനുള്ള താല്‍പര്യം മുഖ്യമന്ത്രിയെ നേരില്‍ കണ്ട് അറിയിച്ചിരുന്നു.

കൂത്തുപറമ്പ് വെടിവെപ്പിന് നിര്‍ദേശം നല്‍കിയ ഉദ്യോഗസ്ഥനായിരുന്നു റവാഡ. ആന്ധ്രപ്രദേശ് വെസ്റ്റ് ഗോദാവരി സ്വദേശിയാണ് റവാഡ ചന്ദ്രശേഖര്‍. റവാഡയെന്ന കര്‍ഷക കുടുംബത്തില്‍ നിന്നും പൊലീസ് മേധാവി കസേരയിലേക്കെത്തിയ അദ്ദേഹം തലശ്ശേരി എഎസ്പിയായിട്ടാണ് സര്‍വ്വീസ് ജീവിതം ആരംഭിച്ചത്. റവാഡ ചന്ദ്രശേഖറിന് ഒരുവര്‍ഷം കൂടി സര്‍വീസ് കാലാവധിയുണ്ട.

Ads by Google
Ads by Google
LATEST NEWS
TRENDING NOW