Friday, March 13, 2026 Last Updated 2 Min 46 Sec ago English Edition
Todays E paper
Ads by Google
Sunday 29 Jun 2025 02.10 PM

കോഴിക്കോട് മണ്ണിടിഞ്ഞ് അപകടം; ഒരു തൊഴിലാളിയെ രക്ഷപ്പെടുത്താൻ ശ്രമം

kozhikode

കോഴിക്കോട് തൊണ്ടയാട് ബൈപ്പാസിൽ നെല്ലിക്കോട് മണ്ണിടിഞ്ഞ് അപകടം. മണ്ണിനടയിൽ ഒരാൾ കുടുങ്ങിക്കിടക്കുന്നതായി സംശയം. കെട്ടിട നിർമ്മാണത്തിനായി മണ്ണിടിക്കുമ്പോഴാണ് അപകടം ഉണ്ടായത്. അപകടത്തിൽപ്പെട്ട രണ്ട് തൊഴിലാളികളെ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി. സ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്. ഇതര സംസ്ഥാന തൊഴിലാളിയാണ് മണ്ണിനടിയിൽ പെട്ടിരിക്കുന്നത്. ജെ സിബി അടക്കമുള്ള സൗകര്യങ്ങൾ എത്തിച്ചാണ് സ്ഥലത്ത് രക്ഷാപ്രവർത്തനം നടത്തുന്നത്.

സ്ഥലത്ത് നിർമാണം നടത്തരുതെന്നും നിർത്തിവെക്കണമെന്നും ആവശ്യപ്പെട്ട് പ്രദേശവാസികൾ നിർദേശം നൽകിയെങ്കിലും അത് പാലിക്കപ്പെട്ടില്ല. ഇതിന് മുൻപും സ്ഥലത്ത് മണ്ണിടിച്ചിൽ ഉണ്ടായിട്ടുണ്ട്. ഫ്‌ളാറ്റിന്റെ നിർമാണമാണ് പ്രദേശത്ത് നടന്നുകൊണ്ടിരുന്നത്

Ads by Google
Ads by Google
LATEST NEWS
TRENDING NOW