Monday, March 23, 2026 Last Updated 8 Min 55 Sec ago English Edition
Todays E paper
Ads by Google
Sunday 29 Jun 2025 10.59 AM

പുരിയിൽ രഥയാത്രയ്ക്കിടെ അനിയന്ത്രിതമായ തിക്കും തിരക്കും; മൂന്ന് ഭക്തർ മരിച്ചു, 10 പേർക്ക് പരിക്ക്

rath yathra

ഭുവനേശ്വർ: പുരി ജഗന്നാഥ ക്ഷേത്രത്തിലെ രഥയാത്രയ്ക്കിടെയുണ്ടായ തിക്കിലും തിരക്കിലും മൂന്ന് മരണം. 10 പേർക്ക് പരിക്കേറ്റതായും റിപ്പോർട്ട്. ജഗന്നാഥ ക്ഷേത്രത്തിന് മൂന്ന് കിലോമീറ്റർ അപ്പുറത്തുവെച്ച് രഥങ്ങൾ ഒരുമിച്ച് വന്ന സമയത്താണ് അപകടമുണ്ടായത്.

ഇന്ന് പുലർച്ചെ നാലരയോടെയായിരുന്നു അപകടം ഉണ്ടായത്. രഥങ്ങൾ എത്തിയതോടെ നൂറുകണക്കിന് ഭക്തർ പ്രാർത്ഥിക്കാനായെത്തി. ഇതോടെ തിക്കും തിരക്കും അനുഭവപ്പെടുകയായിരുന്നു. മൂന്ന് ഭക്തരും സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചു. രണ്ട് വനിതകളും 70 വയസുള്ള ഒരു വയോധികനുമാണ് മരിച്ചത്. സ്ഥലത്ത് തിരക്ക് നിയന്ത്രിക്കാനുളള മതിയായ സംവിധാനങ്ങൾ ഇല്ലായിരുന്നുവെന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

Ads by Google
Sunday 29 Jun 2025 10.59 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW