Monday, March 23, 2026 Last Updated 6 Min 47 Sec ago English Edition
Todays E paper
Ads by Google
Sunday 29 Jun 2025 10.09 AM

ഹാരിസ് പ്രശ്‌നം തുറന്നുപറയുകയായിരുന്നു, തെറ്റ്‌ കാണുന്നില്ല'; നടപടിയെടുത്താല്‍ സമരത്തിലേക്കെന്ന് ഡോക്ടര്‍മാരുടെ സംഘടന

harris

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഉപകരണ ക്ഷാമം നേരിടുന്നുവെന്ന ആരോപണം ഉന്നയിച്ച ഡോ. ഹാരിസ് ചിറക്കലിനെ പിന്തുണച്ച് ഡോക്ടര്‍മാരുടെ സംഘടന. മെഡിക്കല്‍ കോളജില്‍ ഉപകരണ ക്ഷാമം ഉണ്ടെന്നത് സ്ഥിരീകരിക്കുകയാണ് ഡോക്ടര്‍മാരുടെ സംഘടന. ഉപകരണങ്ങള്‍ വാങ്ങുന്നതിലും ഫയലുകള്‍ നീക്കുന്നതിലും കെടുകാര്യസ്ഥതയുണ്ടെന്ന് കെജിഎംസിടിഎ സംസ്ഥാന പ്രസിഡന്റ് റോസ്നാരാ ബീഗം പ്രതികരിച്ചു.

'യൂറോജി വിഭാഗത്തില്‍ മാത്രമല്ല, മെഡിക്കല്‍ കോളജിലെ മറ്റ് ഡിപ്പാര്‍ട്ട്‌മെന്റുകളിലും പ്രതിസന്ധി നേരിടുന്നുണ്ട്. യൂറോളജി വിഭാഗം മേധാവി ഉന്നയിച്ച ഗുരുതര ചികിത്സ പ്രതിസന്ധിയില്‍ ഡോ. ഹാരിസ് ചിറക്കലിനെതിരെ നടപടിയുണ്ടായാല്‍ ഡോക്ടര്‍മാര്‍ സമരത്തിലേക്ക് നീങ്ങുമെന്നും' അവര്‍ പറഞ്ഞു. 'പല ഡിപ്പാര്‍ട്ട്‌മെന്റുകളിലും പ്രതിസന്ധികള്‍ നേരിടുന്നതായി യോഗങ്ങളില്‍ പറയാറുണ്ട്. ചെറിയ ഉപകരണങ്ങള്‍ മുതല്‍ ശസ്ത്രക്രിയ ഉപകരണങ്ങള്‍ വരെ ക്ഷാമം നേരിടുന്നുണ്ട്. ഡോ. ഹാരിസ് പറഞ്ഞതില്‍ തെറ്റുകാണുന്നില്ല. ഡോ. ഹാരിസ് എന്താണ് പ്രശ്‌നമെന്ന് തുറന്നു പറയുകയാണ് ചെയ്തതെന്നും' റോസ്നാരാ ബീഗം പ്രതികരിച്ചു.

Ads by Google
Ads by Google
TRENDING NOW