Tuesday, March 24, 2026 Last Updated 15 Min 59 Sec ago English Edition
Todays E paper
Ads by Google
Saturday 28 Jun 2025 08.03 PM

‘ഉച്ചയ്ക്ക് ശേഷം നില മോശമായിരുന്നു, വിഎസിന്റെ ആരോഗ്യനിലയിൽ നേരിയ പുരോഗതി’; എം വി ഗോവിന്ദൻ

ഹൃദയാഘാതത്തെ തുടര്‍ന്ന് കഴിഞ്ഞ തിങ്കളാഴ്ചയാണ് വിഎസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
uploads/news/2025/06/788430/8.gif
photo - facebook

തിരുവനന്തപുരം: വിഎസിന്റെ ആരോഗ്യനിലയിൽ നേരിയ പുരോഗതിയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ഉച്ചയ്ക്ക് ശേഷം നില അല്പം മോശമായിരുന്നു. അതിനുശേഷം എം ആർ ഐ സ്കാനിങ് നടത്തി. നിലവിലെ സ്ഥിതിക്ക് മാറ്റം വരുന്നതായി ഉള്ള സൂചന ലഭിച്ചു. നിലവിൽ ആശങ്കകൾ ഇല്ലെന്നും എം വി ഗോവിന്ദൻ വ്യക്തമാക്കി.

മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നുവെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍ നേരത്തെ പുറത്തുവന്നിരുന്നു. വിവിധ സ്‌പെഷ്യലിസ്റ്റുകള്‍ അടങ്ങിയ പ്രത്യേക വിദഗ്ധ മെഡിക്കല്‍ സംഘത്തിന്റെ മേല്‍നോട്ടത്തില്‍ വിഎസിന്റെ ആരോഗ്യനില സസൂക്ഷ്മം വിലയിരുത്തി ചികിത്സ തുടരുന്നു എന്ന് എസ്‌യുടി ഹോസ്പിറ്റല്‍ വ്യക്തമാക്കി.

ഹൃദയാഘാതത്തെ തുടര്‍ന്ന് കഴിഞ്ഞ തിങ്കളാഴ്ചയാണ് വിഎസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്‍, സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍, മുതിര്‍ന്ന സിപിഐഎം നേതാവ് ജി സുധാകരന്‍, എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എന്നിവര്‍ വിഎസിനെ ആശുപത്രിയിലെത്തി സന്ദര്‍ശിച്ചിരുന്നു.

Ads by Google
Saturday 28 Jun 2025 08.03 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW